Friday, 22 May 2015

ഇന്റര്‍നെറ്റ് സമത ; സൈബറിടങ്ങള്‍ സമരതീഷ്ണമാകണം

ഇന്റര്‍നെറ്റ് സമത ; സൈബറിടങ്ങള്‍ സമരതീഷ്ണമാകണംആളൊരു കത്തിയാ വേഷം കത്തിയല്ലെങ്കിലും

ഭാഷ കത്തിയാണ് ,വാക്ക് വാക്കത്തിയേക്കാൾ

കത്തിയാണ് ,മൂർച്ചയുള്ള കത്തിയാണ് ,ചില 

കത്തികൾ കുത്താൻ ഉപയോഗിക്കാറുണ്ടല്ലോ?

കത്തികൾ കാട് വെട്ടി തെളിക്കാനും കൊള്ളാമല്ലോ ?

കത്തികൾ ജീവൻ നശിപ്പിക്കാൻ കൊള്ളാമല്ലോ ?

കത്തികൾ ജീവൻ നില നില നിർ ത്താനും കൊള്ളാമല്ലോ ?

കത്തികൾ എന്ത് പിഴച്ചു ?കത്തികൾ ഉപകരണങ്ങളല്ലേ ?

കത്തികൾ ഉപകാരവും ഉപദ്രവങ്ങളും ഉള്ള തല്ലേ?

കത്തികൾ ഉപയോഗിക്കുന്നവരെ അനുസരിക്കുന്നല്ലെയുള്ളൂ

കത്തികൾ ഉപയോഗിക്കൂ ,നന്മക്കായ് തിയ്യത് നീക്കാനായ് 

വാക്കുകൾ ഉപയോഗിക്കൂ നന്മക്കായ് തിയ്യതിന്നെതിരായ് 

വാക്കുകൾ കുത്ത് വാക്കാകരുത് ,കൊത്തി വാക്കാകരുത് 

വാക്കുകൾ നല്ലതാവട്ടെ ,നല്ലതിനാവട്ടെ നന്മ വളർത്താനാകട്ടേ 

വാക്കുകൾ സാർഥതകമാകട്ടേ , സഫലമാകട്ടെ ,സത്യമാകട്ടേ 


No comments:

Post a Comment