Thursday 17 December 2015

സംവരണം ഇപ്പോൾ അനുഭവിക്കുന്നവരൊട് മനുഷ്യത്വത്തോടെ സംസ്കാരത്തോടെ സഹവസിക്കാൻ കളമൊരുക്കുമോ ?


സംവരണം ഇപ്പോൾ അനുഭവിക്കുന്നവരൊട് മനുഷ്യത്വത്തോടെ സംസ്കാരത്തോടെ സഹവസിക്കാൻ കളമൊരുക്കുമോ ? സംവരണം വിഷയത്തിൽ ബി ജെ പി മതം മാ റിയോ ? മണ്ഡൽ കമ്മീഷൻ സംവരണം ശുപാർശ ചെയ്തപ്പോൾ ഉണ്ടായിരുന്ന നിലപാട് , ഇപ്പോൾ പാട്ടേൽ സംവരണ സമരത്തിൽ എന്താണു ശരിയായ നിലപാടെന്നു വ്യക്തമാക്കുമോ ? സംവരണം ഇപ്പോൾ അനുഭവിക്കുന്നവരൊട് മനുഷ്യത്വത്തോടെ സംസ്കാരത്തോടെ സഹവസിക്കാൻ കളമൊരുക്കുമോ ? മതം തിരിച്ചുള്ള കണക്ക് പ്രസിധീകരിച്ച്തിൽ ചില രാഷ്ട്രീയ കക്ഷികൾ ക്ക് വെവലാദിയുള്ളതായി കാണാം മുസ്ലീംകളുടെ വർ ധനനിരക്ക് ഹിന്ദുവിന്റെ വർ ധന നിരക്കിനേക്കാൾ കൂടുതലാണത്രെ എന്താണു യഥാർ ത്ത മുസ്ലിം ഹിന്ദു എന്ന് തിരിച്ചറിയാനുള്ള മാനദണ്ഡം ജന്മമമോ? കർ മമോ? അവകാശവാദമോ ? ശരിക്കും മത ബോധമുള്ള ധാർ മിക ബോധമുള്ള ഹിന്ധുക്കളുടെയോ ,മുസ്ലീംകളുടെയോ വർ ധന ഉണ്ടാകുന്നുണ്ടോ ? ഉണ്ടെങ്കിൽ യാതൊരു ആശങ്കക്കും അവകാശമില്ല ജാതി പിശാചുകളുടേയും വർ ഗീയ കോമരങ്ങളുടെയും വർ്ധനയാണ് ഭീഷണിയായിട്ടുള്ളത് എന്നാലും എണ്ണത്തെ കുറിച്ചു ആശങ്കയുള്ളവർ എന്ത് കൊണ്ടാണു ഇങ്ങനെ സംഭവിച്ചെന്നു ആരായുന്നത് നല്ലതാണ് ഹിന്ദുവായാലും ,മുസ്ലീമായാലും വർ ധന നിരക്ക് കൂടുതൽ കാണുന്നത് സാമ്പത്തികമായും, സാമൂഹ്യമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്നവരിലാണു ജനന മരണ നിരക്കുകൾ കൂടുതൽ എന്നത് വലിയ ഗവേഷണമൊന്നും കൂടാതെ ആർ ക്കും മനസ്സിലാക്കാവുന്നതെ ഉള്ളൂ അങ്ങനെ നോക്കുമ്പോൾ മുസ്ലീംകൾ ഹിന്ദുക്കളെക്കാൾ സാമ്പത്തികമായും വിദ്യാഭയാസപരമായും പിന്നോക്കം നിൽക്കുന്നതാവണം അവരുടെ എണ്ണത്തിൽ ,ജനന നിരക്കിൽ വർ ധനക്ക് കാരണം ആയതിന്നാൽ അവരുടെ സാമ്പത്തിക വിദ്യാഭ്യാസ പുരോഗതിക്കു പ്രത്യേക ഊന്നൽ കൊടുത്താൽ അവർ കൂടുതൽ എണ്ണം ജനിക്കുന്നത് നിയന്ത്രണ വിധേയമാകും പിന്നെ മതമാറ്റമാണോ കാരണം എന്ന് പരിശോധിക്കണം അങ്ങനെയാണെങ്കിൽ നിർ ബന്ധ മതമാറ്റം ഉണ്ടോ എന്ന് കൂടി പരിശോധിക്കണം അതാണു കാരണമെങ്കിൽ തടയാൻ ഇവിടെ ഇപ്പോൾ തന്നെ നിയമം ഉണ്ടല്ലോ അവ കാര്യക്ഷമമായി നടപ്പിലാക്കണം നിർ ബന്ധ മത മാറ്റമല്ലേ തടയാനൊക്കൂ ഹിന്ദു മതത്തിലെ ജീർണതകളായ ഐത്തം ജാതി ചിന്ത അനാചാരം അന്ധ വിശ്വാസം എന്നിവയാണു മത പരിവർത്തനത്തിന്നു കാരണം എങ്കിൽ അവ ഇല്ലാതാക്കാൻ നവോത്ഥാനം വേണം അതിന്നു ഈ മത സർവെയിൽ ജാതിയും അവരുടെ സാമ്പത്തിക വിദ്യഭാസ നിലവാരത്തെയും കുറിച്ച് അന്വേഷിക്കണം അവയ്ക്ക് പരിഹാരം കാണണം

2 comments:


  1. സാമൂഹ്യ അസ്വസ്ഥത സമുന്നത സ്ഥാനങ്ങളിൽ പ്രതിഫലിക്കുന്നത് സാധാരണക്കാരിൽ ഉണ്ടാക്കുന്ന
    സ്വാധീനം സാമൂഹ്യ മാധ്യമങ്ങൾ വേണ്ടത്ര ചർച്ച ചെയ്യുന്നു ണ്ടോ ?
    അത്തരം കാര്യങ്ങളിൽ ബോധവൽക്കരണത്തിന്നു ,പൊതു ധാരണകൾ സംസ്കരിക്കുന്നതിന്നു സാംസ്ക്കാരിക
    രാഷ്ട്രീയ സാമൂഹ്യ നേതാക്കളുടെ സോദ്ദേശ സമന്വയ യത്നത്തിന്നുള്ള സമയം അതിക്രമിച്ചുവോ ?

    ചെന്നയ് ഹയ് കോടതി ജസ്റ്റിസ് കർണനെ സ്ഥലം മാറ്റിയത് ,സംവരണ സമുദായക്കാരനെ സവർണ സംവരണം ഇല്ലാത്തവരുടെ അസൂയയോ ,അസഹിഷ്ണുതയോ ,മറ്റൊ ആണെന്നു ആരോപിച്ചു ,ഹയ് കോടതി ജസ്റ്റിസ് ,
    സമുന്നത നീതി പീഠം , അവിടത്തെ തന്നെ ഒമ്പതംഗ ന്യായ വിധി ധിക്കരിചാണെത്രെ ,സംവരണ സമുദായക്കാരനോടുള്ള ,പക പോക്കൽ നടപടി ആണെന്നാണ് ആരോപണം

    ഇതിനെ തുടർന്നു അദ്ദേഹം സുപ്രീം കോടതി ഉത്തരവ് സ്വയം സ്റ്റേ ചെയ്തത്രേ ?തന്റെ അധികാരത്തെ ദുർ വ്യാഖ്യാനം ചെയ്ത്.
    സുപ്രീം കോടതി ,ഈ നടപടിയെ പ്രതികരിച്ചത് ആ ജസ്റ്റി സിന്റെ ഉത്തരവുകൾ നിയമ പ്രാബല്യം ഉള്ളതല്ല എന്ന ഉത്തരവിലൂടെ

    ഇതെല്ലാം നടക്കുന്നത് സമൂഹം ഉന്നത സ്ഥാനം കൽപ്പിക്കുന്നവരിൽ നിന്നാണു വിവേകത്തിന്നു ,വികാരത്തിനു മുൻ ഗണന ഉണ്ടാകും എന്ന് ജനം പൂർണ വിശ്വാസം അർപ്പിച്ചവരിൽ നിന്നാണെന്നത് ആശങ്ക ഉളവാക്കുന്നത് അല്ലേ ?

    എല്ലാ സമുന്നതരും ചേർന്നു സമുചിത തീരുമാനം അടിയന്തിരമായി എടുക്കും എന്നാശ്വസിക്കാനല്ലേ സാധാരണക്കർക്കാവൂ

    ജസ്റ്റിസുമാരുടെ സർവീസ് ദയിർഘ്യം ,നിയമന പ്രായം ,സേവന നിയമം എന്നിവ പുനരവലോകനം ആവശ്യമല്ലേ ?

    ReplyDelete
  2. മാനേജ്മെന്റ് വിദഗ്ധനായ പീറ്റർ ഒരു തത്വം ആവിഷ്കരിച്ച്ചിട്ടുള്ളതായി വായിച്ചിട്ടുള്ളത് ഓർക്കുന്നു
    എത്തെണ്ടവർ എത്തേണ്ട വിധാനങ്ങളിൽ എത്തുക തന്നെ ചെയ്യും
    ഇക്കാര്യത്തിൽ പല വ്യവസ്ഥകളും ഒത്തു വരണം ഭാഗ്യം വേണം യോഗം വേണം
    നിശ്ചയ ദാർഡ്യം വേണം ലക്ഷ്യ ബോധത്തോടെ നിരന്തരം പരിശ്രമിക്കണം
    താഴേണ്ട സ്ഥലത്ത് താഴണം നയം വേണം നയം മാറ്റേണ്ടിടത്ത് മാറ്റാൻ സന്നദ്ധത വേണം
    ആദർശം വേണം വേണമ്മെന്നുണ്ടെങ്കിൽ ആദർശം ബലി കഴിക്കാനുമാവണം
    ആരോഗ്യം വേണം ആശയ വിനിമയ ശേഷി വേണം കിട്ടിയ അവസരം വിദഗ്ധമായി
    വിനിയോഗിക്കുന്നതിന്നാവണം അതിന്നു വിരുത് വേണം കാലു പിടിക്കേണ്ടിടത്ത് കാലു പിടിക്കണം
    കൈ പിടിക്കേണ്ടിടത്ത് കൈ പിടിക്കണം കേൾക്കേണ്ടത് കാണേണ്ടത് കാണണം
    കണ്ടില്ല ,കേട്ടില്ല എന്ന് നടിക്കുന്നേടത് കണ്ടില്ല കേട്ടില്ല എന്ന് നടിക്കണം
    അഭിനയ പാടവം വേണം ഓരോരുത്തർക്കും അവരുടെ കഴിവ് എങ്ങനെ ,എപ്പോൾ
    എവിടെ വിനിയോഗിക്കുന്നു എന്ന അടിസ്ഥാനത്തിൽ സ്ഥാന മാനങ്ങൾ ലഭിക്കാം
    സുരേഷ് ഗോപിക്കും അര്ഹമായ സ്ഥാനം ലഭിക്കട്ടെ നമുക്ക് അഭിനന്ദിക്കാം ആഹ്ലാദിക്കാം

    ReplyDelete