?
ഏതായാലും ഉദ്ധേശമാണു മുഖ്യം ,ആത്മാർത്ഥ പ്രവര്ത്ത്നമാണ് മുഖ്യം
എതിന്നാണു പ്രാമുഖ്യം ,പ്രാധാന്യം ,പ്രഥമ പരിഗണന എന്നതല്ലേ പ്രധാനം ?
നിരോധിച്ചതെല്ലാം പ്രായോഗികമായി എത്ര പ്രാബല്യത്തിൽ ഉണ്ടെന്നല്ലേ പ്രശ്നം ?
മയക്കു മരുന്ന് നിരോധിച്ചതല്ലേ ?അഴിമതി നിരോധിച്ചതല്ലേ :?ചൂതാട്ടം നിരൊധി ച്ചതല്ലേ ?
സ്ത്രീ ധനം നിരൊധിച്ചതല്ലേ ?ബാല പീഡനം ഗാർഹിക പീഡനം നിരൊധിച്ചതല്ലേ ?
വർജനം മതിയോ ? നിയന്ത്രണം മതിയോ ? നിരോധനം മതിയോ ?
മതിയാവില്ലോന്നു മാത്രം എല്ലാം വേണം ,വേണമെന്ന നയം വേണം
നയം പോരാ ,നയം പോലെ നടപ്പിലാക്കാനാവണം ,സന്മനസ് ,സാമർത്ഥ്യം വേണം
സന്നദ്ധത വേണം സൽസ്വഭാവം വേണം സംസ്‌കാരം വേണം സഹകരണം വേണം9/4/2016
മദ്യ നിരോധനം ഭരണ ഘടന മാർഗ നിർദേശക ങ്ങളിൽ ഉള്ളതാണെങ്കിലും ,രാഷ്ട്ര പിതാവ് ആഗ്രഹിച്ചിരുന്നതാണെങ്കിലും ഇത് വരെ ആരും കാര്യമായ നീക്കങ്ങൾ ഒരു നയമെന്ന നിലക്ക് നടപ്പാക്കാൻ ശ്രമിച്ചിട്ടില്ല മദ്യ വർജനം പ്രാവർത്തികമാണൊ മദ്യം ഇഷ്ടാനുസരണം ലഭ്യമാക്കി കൊണ്ട് ?
മദ്യ നിരോധനം പ്രായോഗികമല്ലാത്തതിന്നാൽ മദ്യ വർജനം ആണെത്രെ ചിലരുടെ നയം ?
വർജനം എല്ലാ മതക്കാരും പറയാൻ തുടങ്ങി കാലമെത്രയായി ?ഇപ്പോൾ മത വിരോധികളും മദ്യ വർജന മതക്കാരായതിൽ സന്തോഷിക്കാം ?
ഇനി ഇവിടെ ഏത് നിയമമാണ് പ്രായോഗികമാക്കാൻ പ്രയാസം ഇല്ലാത്തതെന്ന് ഒന്നറിഞ്ഞാൽ കൊള്ളാം
എല്ലാറ്റിന്നും വർജനം ആയാൽ മതിയോ ?
ഒന്നും ചെയ്യാതിരിക്കുന്നതിനെക്കാൾ നല്ലത് എന്തെങ്കിലും അൽപം ശ്രമിക്കുന്നതല്ലേ ?8/4/2016
പല നാട്ടാചാരങ്ങളും നടക്കുന്നത് മതം നിഷ്കർഷിക്കുന്നതിനാലല്ല അവ നാട്ടിൽ സ്വാധീനമുള്ള ചിലർ തുടങ്ങിവെക്കുന്നതും സ്ഥാപിത താത്പര്യക്കാർ തുടർന്നു നടത്തി കൊണ്ടിരിക്കുന്നവയുമാണ് അനുകരണ സ്വഭാവം പൈത്രുകമായി ലഭിച്ച അനുയായികൾ അവയുടെ ആശാസ്യത യോ അനാശാസ്യതയോ കണക്കാക്കാതെ അനുവർത്തിക്കുന്നു ആചരിക്കുന്നു
ReplyDeleteആനയും കമ്പവും അത്തരത്തിൽ ഉണ്ടായ ആചാരമാണ് ഭാരതത്തിൽ ,കേരളമൊഴികെ ,ബാക്കിയെത്ര സ്ഥലങ്ങളിൽ ആനയും അമ്പാരിയും മറ്റുമുള്ള ഇത്ര ഉത്സവങ്ങൾ വ്യാപകമായിട്ടുണ്ട്
മുമ്പ് ആനയും വെടിക്കെട്ടും ഒന്നും ഇല്ലാതിരുന്ന കൊച്ചു ഗ്രാമങ്ങളിലെ വേലകളിലും ,പൂരങ്ങളിലും നേര്ച്ചകളിലും ,പള്ളി പെരുന്നാളുകളിലും ഇന്നെത്ര ആനകളാണ് ,ആട്ടങ്ങളാണു പാട്ടുകളാണ് കൂത്തുകളാണു നട മാടുന്നുഅതു
ഇവയെ നാടിൻ പുരോഗതിയായോ അധൊഗതിയായോ വിലയിരുത്തെണ്ടതു ?
ഇവക്കാവശ്യമായ തുകയിലധികവും പട്ടിണി പാവങ്ങളിൽ നിന്നും വട്ടി പലിശ ഈടാക്കിയാണ് സ്വരുക്കൂട്ടുന്നത് എന്നതും കൂടി ആലോചിക്കേണ്ടതാണ്
ഉത്സവ ലഹരിക്കകമ്പടിയായി ലഹരി ഉപയോഗം വർധിക്കുന്നതും ,ലഹളക്കും ,വഴക്കിന്നും വക്കാണത്തിന്നും മൽസരത്തിന്നും അപകടങ്ങൾക്കും അനാശാസ്യത്തിന്നും ആക്കം കൂട്ടുന്നു
അങ്ങനെ ചിന്തിക്കുമ്പോൾ പല ആചാരങ്ങളും പൈത്രുകമൊ ,മത ആചാരമോ അല്ല ,ചില സ്ഥാപിത ,കച്ചവട താത്പര്യമാണെന്ന് മനസ്സിലാക്കാം
ആയതിനാൽ ആനയുടെ ,വെടി കെട്ടിന്റെ എണ്ണത്തിലും വണ്ണത്തിലും ഒരു നിയന്ത്രണം ആവശ്യം തന്നെ അതിന്ന് ഒരു മതവും എതിർക്കില്ല എന്ത് കൊണ്ടെന്നാൽ ,ആഘോഷങ്ങൾ അതിര് വിടുമ്പോൾ ,മതങ്ങൾ വിലക്കുന്ന പല തിന്മകളും അത്തരം ആഘോഷങ്ങൾ വിളനിലം ആകുന്നു പള്ളിയുടെയും ,അമ്പലത്തിന്റെയും തിരുമുറ്റം തന്നെ തിന്മകളുടെ കൂത്തരങ്ങാകുന്നത് ഒരു ദൈവവും ഇഷ്ട പെടില്ല ൧൨//