Sunday 19 June 2016

ദാന ധർമങ്ങൾ എല്ലാ മതങ്ങളും ധർമങ്ങളും അനുശാസിക്കുന്ന ഒരു നിർബന്ധ കർമമാണു


എന്ന് വെച്ചാൽ പരിഷ്കൃത സമൂഹങ്ങളും രാഷ്ട്രീയ കക്ഷികളും വിവക്ഷിക്കുന്ന സാമൂഹ്യ സമത്വം സുരക്ഷ എന്നതിലേക്കുള്ള മത മാർഗമാണ് ദാന ധർമം മതങ്ങളിൽ ഇവ ഐഛികം നിർബന്ധം എന്ന് തരം തിരിച്ചിട്ടുണ്ടെങ്കിലും മതങ്ങളുടെ നിർബന്ധത്തി ന്നു ആധികാരികത ഇല്ലാത്തതിനാലാവാം ഇന്നും സമത്വം സാമൂഹിക നീതി മരീചികയായി നില നിൽക്കുന്നു സർക്കാർ തലത്തിലും സന്നദ്ധ സേവന സംഘടനകൾ വഴിയും വ്യക്തികതമായും പല സാമൂഹ്യ സുരക്ഷ പദ്ധതികളും നടപ്പിലാക്കി വരുന്നുണ്ടെങ്കിലും കൊടും ദാരിദ്ര്യം കൊടി കുത്തി വാഴുന്നുവെന്നതല്ലേ സത്യം നമ്മുടെ സമ്പദ് വ്യവസ്ഥ ഇത്രയും വളർന്നിട്ടും അത്യാവശ്യ ജീവിത സൌകര്യം ലഭിക്കാത്ത അനേകം പേരിന്നും നമ്മുടെ ചുറ്റും ജീവിക്കുന്നു എന്നത് യാധാർത്യമാണു പക്ഷെ അയൽപക്കത്ത് ജീവിക്കുന്നവർ പോലും അറിയാതെ അനേകർ ദാരിദ്ര്യ കയത്തിൽ നിന്ന് കര കയറാതെ കഷ്ടത അനുഭവിക്കുന്നു എന്നതല്ലേ നാം മാധ്യമങ്ങളിലൂടെ മനസ്സിലാക്കുന്നത് മുസ്ലിംകളിൽ പലരും ദാന ധർമ കടമ നിർവഹിച്ചു എന്ന് സായൂജ്യം അടയുന്നത് റംസാൻ മാസത്തിൽ വ്രതം അനുഷ്ടിച്ചു വീട്ടില് വരുന്നവര്ക്ക് ചില്ലറ നല്കിയാണ് ഇത് കൊണ്ട് സക്കാത്ത് എന്നാ നിർബന്ധ ബാധ്യത തീരുന്നില്ല എന്നത് ഭൂരിപക്ഷവും മനസ്സിലാക്കുന്നില്ല റംസാനിൽ വീടുകളിൽ വരുന്നവര്ക്ക് കൊടുക്കുന്ന ദാനം കൊണ്ടു യഥാർത്ഥ സക്കാത്തിന്നു അർഹമായവർക്കു സക്കാത്ത് ലഭികുന്നുണ്ടോ എന്നത് സംശയകരമാണു ഇങ്ങനെ വരുന്ന പലരും കിട്ടുന്ന പൈസക്ക് പുട്ടടിക്കാം ,കുടിക്കാം എന്നാ ചിന്തയോടെ നടക്കുന്നവരോ മാഫിയകളുടെ കൂലിക്കാരോ ആണു അങ്ങനെ ഇസ്ലാം നിരോധിച്ച യാചനയെ പ്രോത്സാഹിപ്പിക്കുന്ന വിധമാണ് ഇന്നത്തെ പലയി ടത്തുമ്മുള്ള ടന ധർമ വിതരണ രീതി ഇത് മാറ്റി സക്കാത്ത് യതാർത്ത ത്തിൽ അർഹിക്കുന്ന വിഭാഗങ്ങൾക്ക് കിട്ടുന്നു എന്ന് ഉറപ്പാക്കാൻ സാമൂഹ്യ പ്രതിബദ്ധതയുള്ള എല്ലാവര്ക്കും ഉത്തരവാദിത്വം ഉണ്ട് എന്നാൽ നമ്മുടെ ചുറ്റിലുമുള്ള ദാരിദ്ര്യം നിയന്ത്രണ വിധേയമാക്കാം ആയതിന്നാൽ ജാതി മത ഭേദമെന്യേ എല്ലാവരും ദാന ധർമങ്ങൾ അവര്ക്ക് കഴിയും വിധം കൊടുക്കുന്നു എന്നും അത് അർഹർക്കു ലഭിക്കുന്നു എന്നും ഉറപ്പാക്കാൻ പൊതു രീതി ആവിഷ്കരിച്ചു നടപ്പിലാക്കണം എല്ലാ സ്വയം ഭരണ സ്താപന ങ്ങളിലും മുഖ്യ മന്ത്രിയുടെ ,പ്രധാന മന്ത്രിയുടെ ദുരിതാശ്വാസ നിധി പോലെ സാമൂഹ്യ സുരക്ഷ നിധി ഉണ്ടാക്കണം അതിലേക്കു പൊതു ജനത്തിന്റെ ദാന ധർമങ്ങളും സർക്കാർ സഹായ ധനവും ചേർത്ത് സുതാര്യമായി നിലയിൽ ശരിക്കുള്ള അവകാശികൾക്കു ദാന ധർമങ്ങൾ കിട്ടുന്നു എന്നുറപ്പാക്കേണ്ടിയിരിക്കുന്നു

No comments:

Post a Comment