Monday, 27 October 2014

ADVERISEMENTS

പരസ്യങ്ങളാണ് മിക്ക വ്യാപരങ്ങലുടെയും വിജയ രഹസ്യങ്ങലുടെയും  മുഖ്യ ഘടകങ്ങളിലൊന്നെന്ന കാര്യത്തിൽ  തർക്കമുണ്ടാകാൻ ഇടയില്ല
എന്നാൽ പരസ്യങ്ങൾക്കും വേണ്ടെ ഒരു പരിതി  ,  പരിമിമിതി ?
പരസ്യത്തിന്റെ   ചിലവ്   പരസ്യം കൊണ്ടുണ്ടാകുന്ന നേട്ടങ്ങൾക്കനുസ്രിതമാവണമെന്നതും     ഒരു പൊതു സത്യമാണ്
പരസ്യങ്ങൾ ഇന്ന് മനുഷ്യ ജീവിതത്തെ   വല്ലാതെ സ്വാധീനിക്കുന്ന പ്രതിഭാസമാണ്   അത് കൊണ്ടു തന്നെ പരസ്യങ്ങൾ നിയന്ത്രിക്കേണ്ടത് സർക്കാരിന്റെ,,സമൂഹത്തിന്റെ, പ്രധാന കടമകളിലോന്നാണ് കടമ  സർക്കാർ എത്ര ഫലപ്രതമായി ,കാര്യക്ഷമമായി ചെയ്യുന്നുണ്ടെന്നു നിരന്തരം അവലോകനം ചെയ്തു കൊണ്ടിരിക്കണം
സാങ്കേതിക വിദ്യയുടെ പുരോഗതി ,പരസ്യങ്ങളുടെ വ്യാപനത്തിലും ,സ്വാധിനത്ത്തിലും  അഭൂതപൂർവ മാറ്റങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത് പരസ്യങ്ങൾ മനുഷ്യ മനസ്സിനെ സംസ്കാരത്തെ തന്നെ മാറ്റി മറിക്കുന്ന ഒരു പ്രതിഭാസമായി മാറിയിരിക്കുന്നു  ആയതിനാൽ പരസ്യങ്ങൾ നിയന്ത്രിക്കുന്ന നിയമങ്ങളുടെ ,സംവിധാനങ്ങളുടെ പുനരവലോകനം അടിയന്തിര ആവശ്യമായിരിക്കുന്നു  പൊതു മാധ്യമങ്ങൾ പ്രത്യേകിച്ചും ദ്രിശ്യ മാദ്യമങ്ങളിൽ വരുന്ന പരസ്യങ്ങളുടെ സ്വാധീനം അത്രക്കധികമാണു പാവങ്ങലധികവും പരസ്യത്തിൽ കാണുന്നതപ്പടി   സത്യമാണെന്ന് വിശ്വസിക്കുന്നവരാണ്  ആയതിന്നാൽ വ്യാജ പരസ്യങ്ങൾ നിരോധിക്കാൻ ജാഗ്രത ആവശ്യമാണ് പ്രത്യേകിച്ചും മാധ്യമങ്ങളുടെ കുത്തക നിലനിക്കുന്നതിന്നാൽ  വാർത്ത കാണണമെങ്കിലും പരസ്യം കണ്ടല്ലേ പറ്റൂ ?
പ്രാർത്ഥന കച്ചവട പരസ്യം ,അതിശയ മരുന്ന് ,ചികിത്സ ,ഏലസ് ,മന്ത്രം അയിശ്വര്യ യന്ത്രം മോതിരം അറബി ജോതിഷം ,ചാത്തൻ മഠം ഇൻസ്റ്റന്റ് ഡിഗിരി  സർവ രോഗ സംഹാരി   എന്നിങ്ങനെ മനുഷ്യനെ ചൂഷണം ചെയ്യുന്ന എല്ലാവരെയും പരസ്യങ്ങൾ വലിയ തോതിൽ സഹായിക്കുന്നു 
ഇവ നിരോധിചില്ലെങ്കിൽ നാടിന്റെ ഗതിയെന്താ , പുരൊഗതിയെങ്ങനെയുണ്ടാകും ?

    ഇക്കാര്യത്തിൽ ബന്ധപെട്ടവരെല്ലാം   ശ്രധിക്കുമെന്നാശിക്കുന്നു  അതിന്നായി അപേക്ഷിക്കുന്നുQ

No comments:

Post a Comment