ശൈശവ സഹജ സ്വഭാവങ്ങൾ എല്ലാ അവസ്ഥയിലും സർവരിലും കാണാമെങ്കിലും അത് നല്ലതാണെങ്കിൽ ആവാം കളങ്കം ഇല്ലാത്ത സ്നേഹം, ജിട്നാസ , തമാശകൾ ,എല്ലാം എളുപ്പത്തിൽ മറക്കാനും പൊറുക്കാനും കഴിയുക ,ആസ്വദിക്കുക എന്നിങ്ങനെയുള്ള ഏതവസ്ഥയിലും നല്ലതാവാം
എന്നാൽ വാശി ദുശ്ശാഡ്യം ,അമിത സ്വാർത്ഥസ്വഭാവം ഭാവിയും ഭവിഷ്യത്തും ചിന്തിക്കാത്ത പ്രവർത്തികൾ ,അനവസരത്തിൽ കരയുക ,അട്ടഹസിക്കുക ബഹളം വെക്കുക ,മറ്റുള്ളവരുടെ വിചാരം ,വികാരം എന്നിവ മാനിക്കാതിരിക്കുക എന്നിങ്ങനെയുള്ള സ്വഭാവം മുതിർന്നവർ കാണിക്കുമ്പോൾ അതിനെ അപക്വമായോഅഹമതി താന്തോന്നിത്തം,മാനസിക ദൌർബല്യം ,മാനസിക വൈകല്യം എന്നിങ്ങനെയേ മറ്റുള്ളവർ വിലയിരുത്തുകയുള്ളൂ
ആയതിന്നാൽ സ്വയവും സ്വന്തക്കാരുടെയും സ്നെഹിതരുടെയും സ്വഭാവം പെരുമാറ്റം ഇടക്കിടെ അവലോകനം ചെയ്തു അവശ്യ സംസ്കരണം നടത്തുന്നത് ജീവിതം സംത്രുപ്തവും സന്തോഷകരവും ആക്കുന്നതിന്നുപകരിക്കും അതിന്നു ഉപകാര പെടണം നിത്യ പ്രാർഥനയും ഉപവാസവും ധ്യാനവും തീർതാടനവും ഉല്ലാസ യാത്രകളും
ജീവിത യാത്ര ശുഭമാക്കാൻ ഇത്തരം ഒരു ശീലം വളർത്തിയെടുക്കുന്നത് നല്ലതായിരിക്കും
No comments:
Post a Comment