Tuesday, 26 June 2018

വെറുതെ കിട്ടുന്നതിനുണ്ടോ വില ?


വെറുതെ കിട്ടുന്നതിനുണ്ടോ വില ?
വെറുതെ കൊടുക്കുന്നത് വിലയുള്ളതാകണം .
കൊടിക്കുന്നവന് വിലയില്ലാത്തത് കിട്ടുന്നവനെങ്കിലും
വിലമതി ക്കുന്നതാവണം ,വില എന്നത് മൂല്യത്തിന്റെ
പണത്തിന്റെ ഒരു അപക്വ പരിമണം
പണം കൊണ്ട് അളക്കാനാവില്ല മൂല്യങ്ങൾ
പണത്തിന്റെ മൂല്യങ്ങൾ ,തന്നെ പലവിധം
പലർക്കും ,പല സ്‌ഥാനത്തും പല വിധത്തിൽ
പണം കൊണ്ട് പല പണികൾ നടക്കും ,നടത്തും
പലരും പണി കൊടുക്കും ,പലർക്കും കിട്ടും പണി
പണത്തിനു വേണ്ടി പല കളി കളും ,കാര്യങ്ങളും
കളിക്കും പലരും .പണി ആയാലും കളിയായാലും
പണത്തിനു വേണ്ടി മാത്രമാകാതിരുന്നാൽ കൊള്ളാം26/6/2018