Monday, 26 February 2018
Friday, 16 February 2018
Monday, 12 February 2018
Saturday, 3 February 2018
ഒരു പ്രോജക്‌ട് റിപ്പോര്‍ട്ട് എങ്ങനെ തയ്യാറാക്കാം ?
ഒരു പ്രോജക്‌ട് റിപ്പോര്‍ട്ട് എങ്ങനെ തയ്യാറാക്കാം ?
ഒരു പ്രോജക്‌ട് റിപ്പോര്‍ട്ട് എന്നാല്‍ എന്താണെന്ന് ഓരോ സംരംഭകഌം വിശദമായി മാസിലാക്കേണ്ടത് ആവശ്യമാണ്.
എന്നിരുന്നാലും നാം ഒരു പ്രോജക്‌ട് തെരഞ്ഞെടുത്തു കഴിഞ്ഞാല്‍ വിവിധ വശങ്ങളെപ്പറ്റി നന്നായി പഠിക്കുന്നു. എന്താണ് നാം ഉല്‍പ്പാദിപ്പിക്കുവാന്‍ പോകുന്നത്. എത്രത്തോളമാണ് നിര്‍മിക്കുന്നത്. എവിടെയാണ് അതിന്റെ മാര്‍ക്കറ്റ്, അതിന്റെ പ്രോസസ് എങ്ങനെയാണ്, എവിടെയാണ് ഫാക്‌ടറി സ്ഥാപിക്കാന്‍ തെരഞ്ഞെടുക്കുന്നത്, യന്ത്ര സാമഗ്രികള്‍ ഏതൊക്കെ, അവയുടെ ലഭ്യത, എന്തു വിലയ്‌ക്ക് അവ നമ്മുടെ ഫാക്‌ടറിയില്‍ എത്തിച്ചേരും, മൂലധനം (സ്ഥിര മൂലധനം, പ്രവര്‍ത്തന മൂലധനം) എത്ര വേണം എന്നിങ്ങനെ ധാരാളം വിവരങ്ങള്‍ ശേഖരിക്കേണ്ടതുണ്ട്.
അതെല്ലാം കഴിഞ്ഞാല്‍ പ്രോജക്‌ട് ലാഭകരമാണോ, കടങ്ങളൊക്കെ ഒരു നിശ്ചിത പരിധിക്കുള്ളില്‍ അടച്ചു തീര്‍ക്കാന്‍ പറ്റിയ വരുമാനം ഉണ്ടാകുമോ എന്നൊക്കെ പരിശോധിക്കണം. ഒരു 10 വര്‍ഷത്തെയെങ്കിലും പ്രവര്‍ത്തനം മുന്‍കൂട്ടി പ്രവചിക്കണം. ഈ വിവരങ്ങളൊക്കെ ശേഖരിച്ച് പഠനങ്ങളും നടത്തി തിരുമാനങ്ങളില്‍ എത്തിയാല്‍ പ്രോജക്‌ട് റിപ്പോര്‍ട്ട് തയ്യാറാക്കാം.
ബൃഹത്തായ പ്രോജക്‌ട് റിപ്പോര്‍ട്ട് ഒരു രഹസ്യ രേഖയാണ്. വിവിധ സ്ഥാപനങ്ങളില്‍ കൊടുക്കാന്‍ പദ്ധതി രൂപരേഖ (Project Profile) എന്ന ഒരു റിപ്പോര്‍ട്ടും ആദ്യം തയ്യാറാക്കണം. രജിസ്‌ട്രഷഌകള്‍ക്കും എസ്റ്റേറ്റുകളിലും വ്യവസായ പാര്‍ക്കുകളിലും ഭൂമിയോ ഷെഢോ അലോട്ട് ചെയ്‌തു കിട്ടുന്നതിഌം പ്രോജക്ട് രൂപരേഖ മതിയാകും. ബാങ്കുകള്‍ക്കും മറ്റ് സാമ്പത്തിക സ്ഥാപനങ്ങള്‍ക്കും വായ്‌പയ്‌ക്ക് അപേക്ഷിക്കുമ്പേള്‍ പ്രോജക്‌ട് റിപ്പോര്‍ട്ടുതന്നെ കൊടുക്കേണ്ടിവരും. അങ്ങനെയുള്ള റിപ്പോര്‍ട്ടുകളില്‍ ട്രയ്‌ഡ് സീക്രട്ട്‌സ് വരാതെ സൂക്ഷിക്കണം. പക്ഷേ റിപ്പോര്‍ട്ടില്‍ യഥാര്‍ത്ഥ ചിത്രം മാത്രമേ കാണിക്കാവൂ. അതായത് സാധന സാമഗ്രികളുടെയും അസംസ്‌കൃത വസ്‌തുക്കളുടെയും വില, ഉലപ്പന്നത്തിന്റെ വില്‍പ്പന വില ഇവയൊക്കെ സത്യസന്ധമായിരിക്കണം.
തെറ്റായ വിവരങ്ങള്‍ കാണിച്ച് പ്രോജക്‌ട് ലാഭകരമാണെന്നു കാണിച്ചാല്‍ നാം നമ്മെത്തന്നെയായിരിക്കും വഞ്ചിക്കുന്നത്. പല പ്രോജക്‌റ്റുകളും പരാജയപ്പെട്ടു പോകുന്നതിന്റെ ഒരു കാരണമാണിത്. ബാങ്കുകള്‍ക്ക് വളരെയെളുപ്പം അങ്ങനെയുള്ള തെറ്റായ വിവരങ്ങള്‍ കണ്ടുപിടിക്കാന്‍ കഴിയും. അപ്രകാരം ഒരു അവിശ്വാസ്യത സംഭവിച്ചാല്‍ പിന്നെ ബാങ്കുകള്‍ വായ്‌പ തരാന്‍ വിസമ്മതിക്കും. അല്ലെങ്കില്‍തന്നെയും ഇപ്പോള്‍ ബാങ്കുകള്‍ തക്കതായ മറ്റ് ജാമ്യ വസ്‌തുക്കളുടെ ഈടി•ല്‍േ(Collateral Security)മാത്രമേ വായ്‌പ അഌവദിക്കാറുള്ളൂ. പ്രവറ്റ് ലിമിറ്റഡ് കമ്പനികളാണെങ്കില്‍ക്കൂടി ഡയറക്‌ടര്‍മാരുടെ സ്വകാര്യ സ്വത്തുക്കള്‍ ജാമ്യമായി ആവശ്യപ്പെടാറുണ്ട്..
പ്രോജക്‌ട് സാങ്കേതികം, സാമ്പത്തികം, വാണിജ്യപരം (Technical, Financial, Commercial) തുടങ്ങിയ എല്ലാ വശങ്ങളും കൂലങ്കഷമായി അപഗ്രഥിച്ച് പഠിച്ചു ബോധ്യപ്പെട്ടതിഌശേഷം വേണം റിപ്പോര്‍ട്ടു തയ്യാറാക്കേണ്ടത്. സംരംഭകന്റെ മനസിലുള്ള പ്രോജക്‌ടിനെ എല്ലാ ആന്തരികഭാഗങ്ങളും വെളിപ്പെടുത്തുന്ന ഒരു എക്‌സ്‌റേ ചിത്രമായി താരതമ്യപ്പെടുത്താം. ഇത് സാമ്പത്തിക സ്ഥാപനങ്ങളെ ബോധ്യപ്പെടുത്താന്‍വേണ്ടി മാത്രം തയ്യാറാക്കുന്ന ഒരു രേഖ അല്ലെന്ന് വ്യവസായ സംരംഭകന്‍ മനസിലാക്കേണ്ടതുണ്ട്.
പ്രോജക്‌ടിന്റെ വിജയകരമായ പ്രവര്‍ത്തനം സ്വയം ഉറപ്പുവരുത്തുന്നതിനാണ് റിപ്പോര്‍ട്ട് കൂടുതല്‍ പ്രയേജനപ്പെടുന്നത്. ഭാവിയില്‍ ഉണ്ടാകാനിടയുള്ള കാര്യങ്ങള്‍കൂടി റിപ്പോര്‍ട്ടില്‍ മുന്‍കൂട്ടി വിഭാവന ചെയ്‌തിട്ടുണ്ടാകണം.
റിപ്പോര്‍ട്ട് ആര്‍ക്കു വേണ്ടി?
ആദ്യമായി സംരംഭകഌതന്നെയാണ് റിപ്പോര്‍ട്ടു വേണ്ടത്. പിന്നെ സാമ്പത്തിക സ്ഥാപനങ്ങള്‍ക്ക് റിപ്പോര്‍ട്ട് പരിശോധനയ്‌ക്ക് കൊടുക്കേണ്ടി വരും. പ്രോജക്‌ടിന്റെ വിജയ സാധ്യതയെ വിലയിരുത്തുന്നത് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്
ഒരു ഫാന്‍ നിര്‍മ്മാണ ഫാക്‌ടറിയുടെ റിപ്പോര്‍ട്ടാണ് ബാങ്കിഌ സമര്‍പ്പിക്കുന്നതെന്നു വിചാരിക്കുക. ആ ബാങ്കിന്റെ ഏതെങ്കിലും സംസ്ഥാനത്തുള്ള ഏതെങ്കിലും ശാഖകള്‍ ഫാന്‍ നിര്‍മ്മാണ ഫാക്‌ടറികള്‍ക്ക് സാമ്പത്തിക സഹായം ചെയ്‌തിട്ടുണ്ടാകും. ആ ഫാക്‌ടറികളുടെ ആഌകാലിക സ്റ്റേറ്റുമെന്റുകള്‍ ബാങ്കുകളില്‍ ലഭ്യമായിരിക്കും. അങ്ങനെ നമ്മുടെ റിപ്പോര്‍ട്ടില്‍ കൊടുത്തിരിക്കുന്ന ഡേറ്റ ശരിയാണോ എന്ന് അവര്‍ക്കും വേഗം പരിശോധിച്ചു ബോധ്യപ്പെടാന്‍ കഴിയും. അത്തരം വ്യവസ്ഥകള്‍ ഇപ്പോള്‍ മാര്‍ക്കറ്റില്‍ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളും ബാങ്കിന് അറിയാന്‍ പറ്റും.
അങ്ങനെ അവര്‍ നമ്മുടെ റിപ്പോര്‍ട്ട് പഠിച്ചതിഌശേഷം സംരംഭകനെ ചര്‍ച്ചയ്‌ക്ക് വിളിക്കും. റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ സഹായിച്ച വിദഗ്‌ധനേയും ഈ അവസരത്തില്‍ കൂട്ടാം. അവരുടെ ചോദ്യങ്ങള്‍ക്ക് തൃപ്‌തികരമായ മറുപടികള്‍ കൊടുക്കേണ്ടിവരും. ചിലപ്പോള്‍ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ടുതന്നെ പരിഷ്‌കരിച്ചു കൊടുക്കേണ്ടിവരും. റിപ്പോര്‍ട്ടില്‍ നാം പല അഌമാനങ്ങളുടെയും അടിസ്ഥാനത്തിലാകും ഓരോ കണക്കുകളില്‍ എത്തിച്ചേരുക. ഈ അഌമാനങ്ങളില്‍ ചിലപ്പോള്‍ ബാങ്കുകള്‍ക്ക് സംശയമുണ്ടാകാം. അപ്പോഴാണ് റിപ്പോര്‍ട്ട് പരിഷ്‌കരിക്കേണ്ട സന്ദര്‍ഭമുണ്ടകുന്നത്.
റിപ്പോര്‍ട്ടിന്റെ വ്യാപ്‌തി
(Scope of the Report)
താഴെപ്പറയുന്ന വിവിധ വശങ്ങളെപ്പറ്റി കൂലങ്കഷമായി വിവരിക്കുന്നതായിരിക്കണം റിപ്പോര്‍ട്ട്
- വിപണിയുടെ പഠനം - നിക്ഷേപം സാധൂകരിക്കാന്‍ കഴിയുന്ന രീതിയില്‍ വ്യക്തമായിരിക്കണം റിപ്പോര്‍ട്ട്. ഉല്‍പ്പാദിപ്പിക്കപ്പെടുന്ന ഉല്‍പ്പന്നത്തിന്റെ വിപണന സാധ്യതകളെപ്പറ്റി ഒരു പഠനം ഉള്‍പ്പെടുത്തിവേണം പ്രോജക്‌ട് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍. താഴെ പറയുന്ന ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം കണ്ടെത്തിയിരിക്കണം. a) ഇപ്പോള്‍ വിപണി എത്ര വലുതാണ്. b) വിപണി എത്രത്തോളം വളരാന്‍ സാധ്യതയുണ്ട്. c) ഇനി കടന്നുവരാന്‍ ഇടയുള്ള പുതു സംരംഭകര്‍ക്ക് ഒരു വിഹിതം മാറ്റിവെച്ചാല്‍ നിങ്ങളുടെ ഉല്‍പ്പന്നത്തിന് വിപണിയുടെ എത്രത്തോളം ഭാഗം കൈയടക്കാനാകും ?
- സാങ്കേതിക കാര്യങ്ങള്‍ - ഉല്‍പ്പാദന പ്രക്രിയയുടെ വിശദ വിവരങ്ങള്‍, വേണ്ട യന്ത്ര സാമഗ്രികള്‍, ജിഗ്ഗുകള്‍, ഫിക്‌ചറുകള്‍ എന്നിവയുടെ വിശദ വിവരങ്ങള്‍, അവ എവിടെനിന്നു കിട്ടും എന്നുള്ള വിവരങ്ങള്‍ ഉള്‍ക്കൊണ്ടിരിക്കണം.
- ധനപരമായ വശം - സ്ഥിര മുതല്‍മുടക്ക്, പ്രവര്‍ത്തന മൂലധനം എന്നിവ എത്രത്തോളം ആവശ്യമുണ്ട്, അത് എവിടെനിന്നെല്ലാം സമാഹരിക്കാം, സ്വന്തം നിക്ഷേപം എത്ര വേണം ഇക്കാര്യങ്ങളൊക്കെ വിശദീകരിച്ചിരിക്കണം.
- ഉല്‍പ്പാദനം സംബന്ധിച്ച കാര്യങ്ങള്‍ ഉല്‍പ്പാദനത്തിന്റെ രൂപകല്‍പ്പന (ഡിസൈന്‍) യെക്കുറിച്ചുള്ള സമ്പൂര്‍ണ്ണ വിവരങ്ങള്‍, എന്തുമാത്രം ഗുണനിലവാരം വേണം ഏതു സ്‌റ്റാന്‍ഡേര്‍ഡ് അഌസരിച്ചാണ് ഉല്‍പ്പന്നം ഉണ്ടാക്കേണ്ടത്, അതിന് നടത്തിയിരിക്കേണ്ട ടെസ്റ്റുകള്‍, ഉല്‍പ്പന്നം കയറ്റുമതിയ്‌ക്ക് ഉപയുക്തമാണോ എന്നിങ്ങനെയുള്ള കാര്യങ്ങളാണ് ഈ വിഭാഗത്തില്‍ ഉണ്ടായിരിക്കേണ്ടത്.
- ഭരണപരമായ കാര്യങ്ങള്‍ - പ്രോജക്‌ട് നടത്തിയെടുക്കാന്‍ ആരാണ് ചുമതലപ്പെട്ട ആള്‍, അയാളുടെ യോഗ്യതകള്‍ എന്തൊക്കെ, അയാല്‍തന്നെ തുടര്‍ന്ന് മാനേജ്‌മെന്റില്‍ പങ്കാളിയാകുമോ, അങ്ങനെയെങ്കില്‍ അയാള്‍ക്ക് അതിഌവേണ്ട യോഗ്യതകള്‍ എന്തൊക്കെ, സ്ഥാപനം ആരംഭിച്ച് തുടര്‍ന്ന് നടത്തുന്നതിഌ വേണ്ട ഉദ്യോഗസ്ഥ•ാര്‍, ഓഫീസ് നടത്തിപ്പിഌ വേണ്ട സ്റ്റാഫ്, തൊഴിലാളികള്‍, സെക്യൂരിറ്റി മാര്‍ക്കറ്റിംഗിഌ വേണ്ട സംഘടനാ സംവിധാനം (Organisational set up) എന്നീ കാര്യങ്ങളൊക്കെ റിപ്പോര്‍ട്ടിന്റെ ഈ ഭാഗത്തിലുണ്ടായിരിക്കണം.
ഒരു പ്രോജക്‌ട് റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം
താഴെപ്പറയുന്ന കാര്യങ്ങളാണ് ഒരു റിപ്പോര്‍ട്ടില്‍ ഉള്‍ക്കൊള്ളേണ്ടത്.
- പൊതുവായ വിവരങ്ങള്‍ - സംരംഭകരുടെ യോഗ്യതകള്‍, മുന്‍പരിചയം വ്യവസായം തെരഞ്ഞെടുക്കാഌള്ള കാരണങ്ങള്‍ മുതലായവ.
- റിപ്പോര്‍ട്ടിന്റെ ലക്ഷ്യവും വ്യാപ്‌തിയും.
- ഉല്‍പ്പന്നത്തിന്റെ/ഉല്‍പ്പന്നങ്ങളുട സ്വഭാവ ഗുണങ്ങള്‍, ഉപയോഗം, എവിടെയെല്ലാം പ്രയോജനപ്പെടുത്താം എന്നുള്ളത്, ഗുണനിലവാരം(as per BIS/DIN/British Standards/American Standards)
- വിപണി - പ്രതീക്ഷിക്കുന്ന ഡിമാന്റ്, ഉല്‍പ്പാദനം (എത്ര) കയറ്റുമതി സാധ്യതകള്‍ കയറ്റുമതി - ഇറക്കുമതി സംബന്ധിച്ച വിവരങ്ങള്‍ വില്‍പ്പന വിലയുടെ ഘടന (Price structure) മുതലായവ.
- അസംസ്‌കൃത വസ്‌തുക്കള്‍ - ഓരോന്നും എത്ര അളവില്‍ വേണം എന്തു വിലയ്‌ക്ക്, എവിടെ നിന്ന് വാങ്ങാം, ഗുണനിലവാരം എന്നീ വിവരങ്ങള്‍.
- ഉല്‍പ്പാദനം - ഉല്‍പ്പാദന പ്രക്രിയയുടെ വിവിധ ഘട്ടങ്ങള്‍, ഓരോ ദിവസവും ആഴ്‌ചയും മാസവും വര്‍ഷവും എത്ര ഇല്‍പ്പാദനം നടത്തണമെന്ന് മുന്‍കൂട്ടി നിശ്ചയിച്ച് ഷെഡ്യൂളുകള്‍ എന്നീ വിവരങ്ങള്‍.
- ഭൂമിയും കെട്ടിടവും - ഏറ്റവും കുറഞ്ഞത് എത്ര ഭൂമി വേണം. അതിലേക്ക് എന്തെല്ലാം സൗകര്യങ്ങള്‍ എത്തണം (ജലമാര്‍ഗ്ഗമുള്ള ഗതാഗതം ആവശ്യമാണെങ്കില്‍ അങ്ങനെയുള്ള ഭൂമി വേണം തെരഞ്ഞെടുക്കാന്‍), ഭാവിയില്‍ വികസനത്തിഌവേണ്ടി കൂടുതല്‍ ഭൂമിക്ക് തെട്ടടുത്ത് ലഭ്യത ഉറപ്പുവരുത്തണമോ? കെട്ടിടങ്ങളുടെ വിശദമായ ഡ്രായിംഗുകളും (പ്ലാന്‍, എലിവേഷഌകള്‍, ക്രാസ് സെക്ഷഌകള്‍, ലേ ഔട്ട്) എസ്റ്റിമേറ്റും എന്നിങ്ങനെയുള്ള കാര്യങ്ങള്‍.
- ധന സമാഹരണം - പ്രോജക്‌ട് കോസ്റ്റ്, സ്ഥിര നിക്ഷേപം പ്രവര്‍ത്തന മൂലധനം, സബ്‌സിഡി, മാര്‍ജിന്‍ മണി, സ്വന്തം നിക്ഷേപം എന്നിവയുടെ കണക്കുകളും ലാഭസാധ്യത വിശകലനവും (Probability Analysis)
- വിപണന മാര്‍ഗങ്ങള്‍ (Marketing Strategy) നിലവിലുള്ള വ്യാപാര തന്ത്രങ്ങള്‍, സംരംഭകര്‍ സ്വീകരിക്കാന്‍ പോകുന്ന വിപണന രീതി/തന്ത്രം എന്നിവ.
- ഉദ്യോഗസ്ഥര്‍, സ്റ്റാഫ്, ജോലിക്കാര്‍ - എന്നിവരെപ്പറ്റിയുള്ള പൂര്‍ണ്ണ വിവരങ്ങള്‍, അവരുടെ ശമ്പളവും മറ്റിനങ്ങളിലും നേരിടേണ്ടിവരുന്ന ചെലവുകളുടെ കണക്കുകള്‍.
- യന്ത്ര സാമഗ്രികള്‍ - മെഷീനറി, ഇന്‍സ്‌ട്രുമെന്റുകള്‍, ലബോറട്ടറി ഉപരണങ്ങള്‍, ത്രാസുകള്‍, വൈദ്യുതിക്കും വെള്ളത്തിഌം വേണ്ടി വരുന്ന സ്ഥിര നിക്ഷേപങ്ങള്‍ (സബ് സ്റ്റേഷന്‍, ഡിപ്പോസിറ്റുകള്‍, ജലസംഭരണികള്‍ മുതലായവ).
- മലിന ജല /വായു സുദ്ധീകരണ/ബഹിര്‍ഗമന സൗകര്യങ്ങള്‍ ചിമ്മിനികള്‍, ഡസ്റ്റ് കളക്‌റ്റേഴ്‌സ്, ട്രീറ്റ്‌മെന്റ് പ്ലാന്റുകള്‍, റിസര്‍വോയറുകള്‍ എന്നിവ.
- മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ - ട്രാന്‍സ്‌പോര്‍ട്ടേഷന്‍ കമ്മ്യൂണിക്കേഷന്‍, ബാങ്കിംഗ്, ഇന്‍ഷുറന്‍സ് എന്നിവ.
- പ്രവര്‍ത്തന മൂലധനം.
- ബ്രേക്ക് ഈവന്‍ അനാലിസിസ്. ഉല്‍പ്പാദന നിലവാരം എത്രത്തോളം എത്തുമ്പോള്‍ ലഭാം ഉണ്ടാകാന്‍ തുടങ്ങും എന്ന പഠനമാണിത്.
- കാഷ് ഫ്‌ളോ സ്റ്റേറ്റ്‌മെന്റ് വായ്‌പകള്‍ തിരിച്ചടയ്‌ക്കാഌം പലിശ കൊടുക്കാഌം തക്കവണ്ണം മിച്ചം ഉണ്ടാവുന്നുണ്ടോ എന്ന പരിശോധന.
- റേഷ്യോ അനാലിസിസ് എ) ഡെബ്‌റ്റ് ഇക്വിറ്റി റേഷ്യോ (മൊത്തം വായ്‌പയും സ്വന്തം മുതല്‍മുടക്കും തമ്മിലുള്ള അഌപാതം ആണിത്. ബി) ഡെബ്‌റ്റ് സര്‍വ്വീസ് കവറേജ് റേഷ്യോ - വര്‍ഷാവസാനം കൊടുത്തു തീര്‍ക്കേണ്ട വായ്‌പ വിഹിതവും ക്യാഷ് മിച്ചവും തമ്മിലുള്ള അഌപാതം. സി) പ്രോഫിറ്റബിലിറ്റി മാര്‍ജിന്‍-പ്രാഫിറ്റ്/സെയില്‍സ് x 100 (ശതമാനത്തില്‍) ബാങ്കുകളും സാമ്പത്തിക സ്ഥാപനങ്ങളും മേല്‍പ്പറഞ്ഞ അഌപാതങ്ങള്‍ക്ക് വലിയ പ്രാധാന്യം കൊടുന്നുണ്ട്.
- പ്രോജക്ട് നടത്തിപ്പിഌവേണ്ട ഒരു സമയബന്ധിത പരിപാടി പ്രോജക്‌ടിന്റെ ഓരോ ഘട്ടവും ഒരു സമയബന്ധിത പരിപാടി അഌസരിച്ച് നടപ്പിലാക്കണം
Last Updated (Thursday, 02 AUG 2012 21:17) Taken from kerala government site 4/2/2018
Subscribe to:
Posts (Atom)