Friday, 24 June 2016

നോമ്പുകാർ നിർബന്ധമായും കാണേണ്ട വീഡിയോ ramadan video

യോഗയെ കാര്യക്ഷമമായി വിപണനം


ഡോക്ടർ സി വിശ്വനാഥൻ സാറിന്റെ യു ടൂബിലെ യോഗ മിത്ത് ആൻഡ് റിയാലിറ്റി യോഗയെ പറ്റി അഭിപ്രായം പറയുന്നവരെല്ലാം ഒന്നു കേൾക്കുന്നത് നല്ലതാ വിഷയം ഗഹനമായി പഠിച്ച് വിശകലനം ചെയ്യുന്നുണ്ട് പതഞ്ജലി മഹർഷിയും യോഗ യെ കുറിച്ച് വിശദമായി വിവരിക്കുന്നുണ്ട് യോഗയ്ക്കും മതത്തിന്നും രാഷ്ട്രീയത്തിന്നും എല്ലാറ്റിനും പല വശങ്ങളും ഗുണങ്ങളും കാണാം നല്ല ഗുണങ്ങളും ചീത്ത ഗുണങ്ങളും നല്ല വശവും ചീത്ത വശവും എല്ലാ വശങ്ങളും ഗുണങ്ങളും സമചിത്തതയോടെ ശരിക്കും മനസ്സിലാക്കി പ്രവർത്തിക്കുന്നതാണ് ഉചിതം അമിതമായാൽ അമൃതും വിഷം എന്നത് അമൃതിന്റെ കാര്യത്തിൽ മാത്രമല്ല പ്രസക്തി എപ്പോഴും ഓർക്കുന്നത് കൊള്ളാം യോഗയും യോഗാഭ്യാസവും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കണം യോഗം ആത്മീയ തലങ്ങളുള്ള ഒരു കർമമാണ് അത് ശുദധ മനസ്സും ശരീരവുമുള്ള മനുഷ്യർക്കെ സാധിക്കൂ അവരാകട്ടെ തുലോം കുറവാ അത്തരക്കാർ യോഗികളും യോഗ്യതയുള്ളവരും ആകും ഇപ്പോൾ നാം കാണുന്ന യോഗാഭ്യാസമൊക്കെ വെറും കാസർത്താ ? കായിക അഭ്യാസം മറ്റു ഉപകാരണങ്ങളൊന്നും കൂടാതെ സ്വയം ചെയ്യാവുന്ന അഭ്യാസം നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കായിക അധ്യാപകർ പരിശീലിപ്പിക്കുന്ന കായിക മുറകളുടെ പരിഷ്കൃത രൂപം ആയതിനാൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ യോഗ പ്രത്യേകമായി പഠിപ്പിക്കേണ്ടതില്ല മാസ് ഡ്രില്ലുകൾ ഇപ്പോഴും നടത്താറില്ലേ ജിംനാസ്റ്റിക്സും കായികാധ്യാപകർക്കു പരിശീലനം നൽകി , കായിക പരിശീലന സിലബസിൽ ആവശ്യ ഭേദഗതി വരുത്തി യോഗയും ചെയ്യുന്ന പതിവ് തുടങ്ങിയാൽ മതി യോഗയുടെ ഒരു രൂപമാണ്പറയാമെന്നു തോന്നുന്നു എല്ലാ കായിക അഭ്യാസങ്ങളും ആരോഗ്യത്തിനു നല്ലതാണ് ശരിയായ രീതിയിൽ കൃത്യമായി ചെയ്യുകയാണെങ്കിൽ എന്തും അമിതമായാൽ ആപത്ത് തന്നെ യോഗയും അപ്രകാരം തന്നെ യോഗ അഭ്യാസം കുംഫു കളരി പയറ്റു കരാട്ടെ മുതലായ കസർത്തുകൾ ,മത മൗലിക വാദികളെന്നു മുദ്ര കുത്തിയ ഡോക്ടർ സാകിർ നായിക്കിന്റെ പീസ് ഫൗണ്ടേഷൻ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നടത്തുന്നുണ്ട്
ചെയ്യുന്നതിൽ നമ്മുടെ നിപുണനായ പ്രധാന മന്ത്രിയും, അദ്ദേഹത്തിന്റെ വലം കൈയ് ബാബാ രാം ദേവും മറ്റും വിജയിച്ചതിൽ നമുക്ക് അഭിമാനിക്കാം യോഗയ്ക്ക് അന്താ രാഷ്ട്ര അംഗീകാരമായി അതിൻറെ പ്രചരണം ഗുണം ഇന്ത്യക്കു ലഭിക്കും പല വിധത്തിൽ കച്ചവടം കൂടും , തത്ഫലമായി പല വിധത്തിൽ തൊഴിലും വിദേശ നാണ്യവും ലഭ്യമാകും

Tuesday, 21 June 2016

Yoga- Myth and Reality (Malayalam) Dr C Viswanathan

Yoga- Myth and Reality (Malayalam) Dr C Viswanathan

സത്യമേവ ജയതേ ലോകത്ത് എല്ലായിടത്തും നീതിയും അനീതിയും സത്യവും മിഥ്യയും നേരും നുണയും ഇരുട്ടും വെളിച്ചവും പകലും രാത്രിയും എന്നാ പോലെ ഇട കലർന്ന് നില നിന്നിരുന്നു സംഭവാമി യുഗേ യുഗേ ഭാരതീയമെന്നത് എല്ലാം സത്യം നീതി നല്ലത് എന്നത് ഒരു മിഥ്യ ഭാരതവും ലോകത്തിന്റെ ഒരു ഭാഗം എല്ലാ വിധ നന്മകളുടെയും തിന്മകലുടെയും ഒരു കുരുക്ഷേത്രം നന്മ സാംക്ഷീകരിക്കും തിന്മ വെടിയും ജനത ലോകത്ത് എല്ലായിടത്തും കാണാം നന്മ ധാർമികത മനുഷ്യത്വം എല്ലാം സാർവലൗ കികമാണു ദേശീയത മാനവ കുലത്തിന്റെ മൊത്തം വികാരമാണ് സ്വന്തത്തോടുല്ല സ്നേഹവും അഭിമാനവും സർവരിലും കാണും അത് സത്യമാണ് സത്യം നിത്യ മാണ് സാർവത്രികമാണ് ഭാരതീയമെന്നു പറയുന്നതെല്ലാം ഒരോ ഭാരത വാസിക്കും അഭിമാനകരമാണ് യോഗയും യോഗാഭ്യാസവും ശരിയായ രീതിയിൽ അനുഷ്ടിച്ചാൽ മാനവ കുലത്തിന്നു മൊത്തത്തിൽ ഗുണകരമാണ് മോക്ഷ ദായകമാണു ഇടുങ്ങിയ ചിന്തകളിൽ നിന്ന് ഹിംസയിൽ നിന്ന് ,അസഹിഷ്ണുതയിൽ നിന്ന് മോചനം നേടാനുതകും പതഞ്‌ജലി മഹർഷി വിഭാവനം ചെയ്ത വിധത്തിൽ ഭാരതീയരെല്ലാം യോഗ അനു ഷ്ടിച്ചിരുന്നെങ്കിൽ എന്നാശിക്കുന്നു

Monday, 20 June 2016

സുധീർദാസ്‌: ലിറ്റില്‍ സേവിംഗ്‌സ്.

സുധീർദാസ്‌: ലിറ്റില്‍ സേവിംഗ്‌സ്.: പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമങ്ങള്‍ ഏറെ കണ്ടുകഴിഞ്ഞിരിക്കുന്നു. ആദ്യത്തേത് കോളേജ് കാലത്തെ കൂട്ടുകാരോടൊപ്പമായിരുന്നു. പ്രീഡിഗ്രി കഴിഞ്ഞ് ഇരുപ...

Sunday, 19 June 2016

ദാന ധർമങ്ങൾ എല്ലാ മതങ്ങളും ധർമങ്ങളും അനുശാസിക്കുന്ന ഒരു നിർബന്ധ കർമമാണു


എന്ന് വെച്ചാൽ പരിഷ്കൃത സമൂഹങ്ങളും രാഷ്ട്രീയ കക്ഷികളും വിവക്ഷിക്കുന്ന സാമൂഹ്യ സമത്വം സുരക്ഷ എന്നതിലേക്കുള്ള മത മാർഗമാണ് ദാന ധർമം മതങ്ങളിൽ ഇവ ഐഛികം നിർബന്ധം എന്ന് തരം തിരിച്ചിട്ടുണ്ടെങ്കിലും മതങ്ങളുടെ നിർബന്ധത്തി ന്നു ആധികാരികത ഇല്ലാത്തതിനാലാവാം ഇന്നും സമത്വം സാമൂഹിക നീതി മരീചികയായി നില നിൽക്കുന്നു സർക്കാർ തലത്തിലും സന്നദ്ധ സേവന സംഘടനകൾ വഴിയും വ്യക്തികതമായും പല സാമൂഹ്യ സുരക്ഷ പദ്ധതികളും നടപ്പിലാക്കി വരുന്നുണ്ടെങ്കിലും കൊടും ദാരിദ്ര്യം കൊടി കുത്തി വാഴുന്നുവെന്നതല്ലേ സത്യം നമ്മുടെ സമ്പദ് വ്യവസ്ഥ ഇത്രയും വളർന്നിട്ടും അത്യാവശ്യ ജീവിത സൌകര്യം ലഭിക്കാത്ത അനേകം പേരിന്നും നമ്മുടെ ചുറ്റും ജീവിക്കുന്നു എന്നത് യാധാർത്യമാണു പക്ഷെ അയൽപക്കത്ത് ജീവിക്കുന്നവർ പോലും അറിയാതെ അനേകർ ദാരിദ്ര്യ കയത്തിൽ നിന്ന് കര കയറാതെ കഷ്ടത അനുഭവിക്കുന്നു എന്നതല്ലേ നാം മാധ്യമങ്ങളിലൂടെ മനസ്സിലാക്കുന്നത് മുസ്ലിംകളിൽ പലരും ദാന ധർമ കടമ നിർവഹിച്ചു എന്ന് സായൂജ്യം അടയുന്നത് റംസാൻ മാസത്തിൽ വ്രതം അനുഷ്ടിച്ചു വീട്ടില് വരുന്നവര്ക്ക് ചില്ലറ നല്കിയാണ് ഇത് കൊണ്ട് സക്കാത്ത് എന്നാ നിർബന്ധ ബാധ്യത തീരുന്നില്ല എന്നത് ഭൂരിപക്ഷവും മനസ്സിലാക്കുന്നില്ല റംസാനിൽ വീടുകളിൽ വരുന്നവര്ക്ക് കൊടുക്കുന്ന ദാനം കൊണ്ടു യഥാർത്ഥ സക്കാത്തിന്നു അർഹമായവർക്കു സക്കാത്ത് ലഭികുന്നുണ്ടോ എന്നത് സംശയകരമാണു ഇങ്ങനെ വരുന്ന പലരും കിട്ടുന്ന പൈസക്ക് പുട്ടടിക്കാം ,കുടിക്കാം എന്നാ ചിന്തയോടെ നടക്കുന്നവരോ മാഫിയകളുടെ കൂലിക്കാരോ ആണു അങ്ങനെ ഇസ്ലാം നിരോധിച്ച യാചനയെ പ്രോത്സാഹിപ്പിക്കുന്ന വിധമാണ് ഇന്നത്തെ പലയി ടത്തുമ്മുള്ള ടന ധർമ വിതരണ രീതി ഇത് മാറ്റി സക്കാത്ത് യതാർത്ത ത്തിൽ അർഹിക്കുന്ന വിഭാഗങ്ങൾക്ക് കിട്ടുന്നു എന്ന് ഉറപ്പാക്കാൻ സാമൂഹ്യ പ്രതിബദ്ധതയുള്ള എല്ലാവര്ക്കും ഉത്തരവാദിത്വം ഉണ്ട് എന്നാൽ നമ്മുടെ ചുറ്റിലുമുള്ള ദാരിദ്ര്യം നിയന്ത്രണ വിധേയമാക്കാം ആയതിന്നാൽ ജാതി മത ഭേദമെന്യേ എല്ലാവരും ദാന ധർമങ്ങൾ അവര്ക്ക് കഴിയും വിധം കൊടുക്കുന്നു എന്നും അത് അർഹർക്കു ലഭിക്കുന്നു എന്നും ഉറപ്പാക്കാൻ പൊതു രീതി ആവിഷ്കരിച്ചു നടപ്പിലാക്കണം എല്ലാ സ്വയം ഭരണ സ്താപന ങ്ങളിലും മുഖ്യ മന്ത്രിയുടെ ,പ്രധാന മന്ത്രിയുടെ ദുരിതാശ്വാസ നിധി പോലെ സാമൂഹ്യ സുരക്ഷ നിധി ഉണ്ടാക്കണം അതിലേക്കു പൊതു ജനത്തിന്റെ ദാന ധർമങ്ങളും സർക്കാർ സഹായ ധനവും ചേർത്ത് സുതാര്യമായി നിലയിൽ ശരിക്കുള്ള അവകാശികൾക്കു ദാന ധർമങ്ങൾ കിട്ടുന്നു എന്നുറപ്പാക്കേണ്ടിയിരിക്കുന്നു