എന്റെ കൂട്ടരെയും ,നിന്നെയും നിന്റെ കൂട്ടരെയും
കൂട്ടരെ സ്നേഹിക്കുന്നു ഞാൻ പക്ഷി ,ലതാതികളെയും
മൃഗങ്ങളെയും,മണ്ണിനെയും വിണ്ണിനെയും കാലത്തെയും
കാലാവസ്ഥയെയും പരിത സ്ഥിതിയെയും പടച്ചവനെയും
സ്നേഹിക്കുന്നു ഞാൻ ജീവിതത്തെ ,ജീവിക്കാനാണ് സ്നേഹിക്കുന്നത്
സ്നേഹവും ഇഷ്ടവും ഒന്നാണോ ഇഷ്ടരെ ,സ്നേഹിതരെ
സ്നേഹിക്കുന്നവരെ ഇഷ്ടപ്പെടാത്തവരുണ്ടാകുമോ
ഇഷ്ടപ്പെടുന്നവരെ സ്നെഹിക്കാത്തവരുണ്ടാകുമോ
അടുപ്പവും സഹവാസവും സമ്പർക്കവും കൂട്ടില്ലേ സ്നേഹം ,ഇഷ്ടം
സ്നെഹിക്കാതിരിക്കാനൊക്കുമോ എനിക്ക് എന്നെ
ഊട്ടി വളർത്തിയ മാതാ പിതാക്കളെയോ ,മാതൃ രാജ്യത്തെയോ
എല്ലാവരുടെയും സ്നേഹ സഹായ സേവനങ്ങളല്ലേ
എന്നെ ഞാനാക്കിയത് ,എനിക്കെങ്ങനെ നന്ദി ഇല്ലാത്താവനാകാനോക്കും
സ്നേഹിക്കുന്നത് എൻ കടമ ,നിർവഹിക്കുമ്പോൾ സംതൃപ്തി
സ്നേഹിക്കുന്നത് എന്റെ സ്വാർത്ഥ സ്വസ്തക്കായി
സ്നേഹിക്കൂ സോദരരെ സ്വയം ,സ്വസ്തക്കായി ,പരസ്പര
സഹായത്തിന്നായി ,സൗഹ്രുദത്തിന്നായി സമസ്ത ലോക സ്വസ്ഥിക്കായി