Monday, 30 March 2015

അടിമത്വം അമിതത്വം അത്ഏതു കാര്യത്തിലായാലും കളിയിലായാലും തുലയട്ടെ

അടിമത്വം അമിതത്വം അത്ഏതു  കാര്യത്തിലായാലും കളിയിലായാലും തുലയട്ടെ

p m mohamadali - Google+

http://blog.manoramaonline.com/httppmmohamadaliblogspotin
ബെറ്റും വാദ് വെപ്പും ചൂത് കളിയും ക്രികറ്റു കളിയും
കളിയോ ?/കച്ചവടമോ ? നേരമ്പോക്കോ?നേരം കളയലോ
സംസ്കാരമോ ?സംസ്കാരം പരിഷ്കരിക്കലോ ?സമന്വയമോ?
അടിമത്വമോ ?അടിമ സംസ്കാരത്തിൻ ബാക്കി പത്രമോ ?

ക്രിക്കറ്റാണു ഭാരതത്തിനു ലോക കായിക മേളകളിൽ
കാര്യമായ നേട്ടം കൊയ്യാൻ കഴിയും കായികാഭ്യാസം
ക്രിക്കറ്റിന്നു രാജ്യം നല്കും പ്രാധാന്യം കുത്തകകളെ
പ്രോത്സാഹിപ്പിക്കാനോ ?സാമാന്യ ജനങ്ങൾക്ക്‌ ഉന്മേഷം
ഉത്തേജനം ,സന്തോഷം, നല്കാനോ, സംസ്കാരം, വളർത്താനൊ?
ഉപകരിക്കുക ? രാജ്യ സംസ്കാരത്തിനു ,കാലാവസ്ഥക്ക്
ഉചിതമോ ? ഉത്തമമോ ?ഉരിയാടാമോ ഉത്തമ കളിയേത് ?
ക്രിക്കറ്റ് കളിയുടെ നേട്ട കോട്ട വിശകലനം നടത്തിയാൽ കിട്ടുന്നെന്താണു ?

ആർക്കാണ് നേട്ടം ?കുറെ കുത്തക കമ്പനിക്കാർക്ക്,പരസ്യക്കാർക്കു,അല്പം കളിക്കാർക്ക്‌,അല്പം അരങ്ങും കോപ്പും ഒരുക്കുന്നവർക്ക് വാദു വെപ്പുകാർക്കു,ക്രിക്കറ്റ് ആയി ബന്ധപ്പെട്ട ക്ലബ് അസോസിയേഷൻ  ഭാരവാഹികൾക്ക് പരിശീലകർക്കു    ചുരുക്കം ആസ്വദർക്കു അല്ലാതെ?
i will try to comply the rules and regulations of the group Concerned authorities will watch the compliance and do what they deem fit Tolerance is a good so also discipline None is perfect we may try to avoid draw backs
ക്രികറ്റിന്നായി ചിലവഴിക്കുന്ന ആളിന്നും അർത്ഥതിന്നും അനുസരിച്ചു സമയത്തിന്നും സംബത്തിന്നും തക്ക ഗുണം നമ്മുടെ നാട്ടിന്നു ,സംസ്കാരത്തിനു ലഭിക്കുന്നുണ്ടോ എന്ന് പഠനങ്ങൾ നടന്നിട്ടുണ്ടോ ?
ഇതൊരു ഗവേഷണം അർഹിക്കുന്ന വിഷയമല്ലേ ?

ക്രിക്കടിന്നു അമിത പ്രാധാന്യം നമ്മുടെ മാധ്യമങ്ങൾ നല്കുന്നില്ലേ ?
ആകാശ വാണി ,ദൂര ദർശൻ മുതലായവ പോലും ഉപകാര പ്രദമായ വാർത്ത ,വിദ്യാഭ്യാസ പരിപാടികൾ ഒഴിവാക്കി ക്രിക്കറ്റ് കമന്ററി  പ്രക്ഷേപണം ചെയ്യുന്നത് വെറും സാമ്പത്തികം നോക്കിയാണോ ?

ക്രികറ്റ് ഒരു സാമ്രാജ്യത്ത ,സാമ്പത്തിക സാംസ്കാരിക അധിനിവേഷത്തമല്ലെ കാഴ്ച്ച വെക്കുന്നത് ?
ക്രിക്കറ്റ് പണക്കാരുടെ ,പണം കൊണ്ടു കളിക്കുന്നവരുടെ പണിയില്ലാത്തവരുടെ കളിയല്ലേ ? പണി ചെയ്തു ജീവിക്കുന്നവരെ മോഹിപ്പിച്ചു ,പണി ഉപേക്ഷിച്ചു കളി കാണാനും കളിയെ കുറിച്ചു വാദ പ്രദിവാദം നടത്തി സമയം കളയാനും ജനങ്ങളിൽ അമിത ആവേശം ഉണ്ടാക്കുന്ന ഒരു മസ്തിഷ്ക പ്രക്ഷാളനം നടത്താനുള്ള സാംസ്കാരിക അധിനിവേശ ശ്രമം ഇല്ലെന്നു പറയാനൊക്കുമോ ?

ഈ കളി നമ്മുടെ കാലാവസ്ഥക്ക് യോജിച്ചതാണോ ?
ഈ കളി ബ്രിട്ടീഷ് ആധിപത്ത്യത്ത്തിന്റെ   അവശിഷ്ടമല്ലെ?ബ്രിട്ടീഷ് ഭരണം നിലനിന്നിരുന്ന സ്ഥലങ്ങളിൽ മാത്രമല്ലേ ക്രിക്കടിന്നു അമിത പ്രാധാന്യം ലഭിക്കുന്നുള്ളൂ ?

മറ്റു കായിക മത്സരങ്ങളെക്കാൾ ,കളികളെക്കാൾ ക്രികടിന്നു അമിത പ്രാധാന്യം ലഭിക്കുന്നില്ലേ ?
ഇത്രയും പ്രാമുഖ്യവും പ്രോത്സാഹനവും അർഹിക്കുന്ന എന്ത് മേന്മയാണ് ക്രികടിന്നു മറ്റുള്ളവയെ താരതമ്യം ചെയ്യുമ്പോൾ ഉള്ളതു ?

ക്രികടിനെ വിമർശിക്കുന്നവർ നവ യുവ സംസ്കാരത്തിനു പൊരുപ്പിക്കുവാൻ പറ്റാത്തവർ എന്ന ഒരു അവബോധം സൃഷ്ടിക്കും lവിധത്തിൽ പരസ്യ പരചരണങ്ങൾ കൊടുബിരി കൊള്ളുന്ന കാഴ്ച നാട്ടിന്നു ഗുണമോ ?
ഇത്രയും സമയവും സമ്പത്തും ചിലവഴിക്കാൻ ആർക്കു കഴിയും ?
ആർഷ ഭാരതം അത്രയ്ക്ക് വളർന്നോ?ആദിവാസികളും പല വിത അടിമത്വങ്ങളും സഹിക്കുന്ന ഭാരതം ഈ സംസ്കാരവും സഹിക്കും
മതേതര സെക്കുലർ സംസ്കാരം വിജയിക്കട്ടെ അടിമത്വം അമിതത്വം അത്ഏതു  കാര്യത്തിലായാലും കളിയിലായാലും തുലയട്ടെ30/3/2015


Sunday, 29 March 2015

മാറുന്നില്ലേ ആചാരങ്ങളും അനുഷ്ടാനങ്ങളും മാറി ചിന്തിച്ചാലോ


ശുചിത്വത്വത്തിന്നു ,ശുദ്ധിക്കു വളരെയധികം പ്രാധാന്യം നല്കുന്ന മതമാണ്‌ ഇസ്ലാം എന്നതിൽ ആർക്കും തർക്കം ഉണ്ടാക്കാൻ സാധ്യതയില്ല

ശുചിത്വം ഒരു ശീലമാണു ,സംസ്കാരമാണ് ശീലങ്ങൾ ചെറുപ്പം മുതൽക്കു ശീലിക്കെണ്ടതാണു അതൊരു ശീലമാക്കേണ്ടതാണു ശുചിത്വം വ്യക്തികവും സാമൂഹ്യവുമായ ഒരാവശ്യമാണു

മുസ്ലീങ്കൾ ശുചിത്വം മദ്രസകളിൽ ,സിലബസിൽ ,മുഖ്യ വിഷയമായി പഴയ കാലം മുതൽക്കു തന്നെ ഉൽപ്പെടുത്തിയിട്ടും ഉണ്ട് എങ്കിലും മുസ്ലിം സാമാന്യ ജനതയിൽ മറ്റു സമുദായങ്ങളെ അപേക്ഷിച്ചു കൂടുതൽ ശുചിത്വം ,വൃത്തി കാണപ്പെടാത്ത ത്തിന്റെ കാരണം എന്താണു ?
മുസ്ലീംകൾ നിത്യവും അഞ്ചു നേരമെങ്കിലും അംഗ ശുദ്ധി വരുത്തുന്നവരല്ലേ ? അംഗ ശുദ്ധിക്കു മുംബ് ദന്ത ശുദ്ധിയും ,അഴുക്കുകളും ,മെഴുക്കുകളും ഒഴുക്കി കളയാരില്ലേഅംഗ ശുദ്ധിയും ,ദേഹ ശുദ്ധിയും ശാരീരിക ശുധ്ധിയോടൊപ്പം മാനസിക ,ആത്മീയ ശുദ്ധിയും ഉദ്ധേശിച്ചല്ലേ നിർവഹിക്കുന്നത്?
എന്നിട്ടും മറ്റുള്ളവർക്കു മാതൃകയായ ഒരു ഉത്തമ സമുദായം ആയി ഇസ്ലാം വളരുന്നില്ല

ഇസ്ലാമിന്റെ സത്ത ഒരു സമുദായത്തിന്റെ ,വിഭാഗത്തിന്റെ കുത്തകയല്ല നന്മ ആര് പ്രവർത്തിച്ചാലും അത് ഇസ്ലാമികമാണു അത് മുസ്ലീംകൾ ഏറ്റെടുക്കേണ്ടതാണു പ്രോത്സാഹിപ്പിക്കേണ്ടതാണു സ്വച്ച ഭാരത്‌ പുതിയ പദ്ധതിയല്ല എങ്കിലും അതിന്റെ വിജയത്തിനു വേണ്ടി പ്രവർത്തിക്കുന്നത് ഒരു മഹത് ,സത്കർമമാണു

പതഞ്ജലി മഹര്ഷി യോഗ യുടെ മുൻബ് ശാരീരിക ,മാനസിക ,ആത്മീയ ശുധ്ധിയുടെ ആവശ്യം അടിവരയിട്ടു പ്രഖ്യാപിക്കുന്നുണ്ട് യോഗാഭ്യാസം ഉപകാരപ്രദമാകണമെങ്കിൽ നിഷ്ടയോടെ കൃത്യ നിഷ്ടയോടെ അനുഷ്ടിക്കണം എങ്കിലത് ആരോഗ്യത്തിനു സാമൂഹ്യമായും  വയ്ക്തികതമായും നന്മ ചെയ്യും

നിത്യ നമസ്കാരം ഒരു നല്ല ശീലമാണു അതും ഒരു യോഗാഭ്യാസംപോലെ നിഷ്ടയോടെ കൃത്യമായി അനുഷ്ടിച്ചാൽ ശാരീരിക ,മാനസിക ,ആത്മീയ ഉണർവുണ്ടാകും ആനന്ദ ലബ്ധി ലഭിക്കും

അത് കൊണ്ടാണു ഇസ്ലാം സനാധന ധർമമാണെന്നു എന്ന് പറയുന്നത്  ഇസ്ലാം മത പ്രകാരം എല്ലാ സ്ഥലങ്ങളിലും  പ്രവാചകർ വന്നിരുന്നു ,അവരെയെല്ലാം  ഇസ്ലാം അമ്ഗീകരിക്കുന്നും  ഉണ്ടല്ലോ  
ഇസ്ലാം വിഭാവനം ചെയ്യും വിധം പൊതു ശുദ്ധീകരണത്തിന്നു സംവിധാനങ്ങൾ വളരട്ടെ

മുസ്ലിം പള്ളികളിലെ പോലെ എല്ലാ പൊതു ഇടങ്ങളിലും ശുദ്ധീകരണ സംവിധാനങ്ങൾ ,അമ്പലത്തിലും ,മറ്റു ആരാധനാ ആലയങ്ങളിലും ഉണ്ടാകട്ടെ  അമ്പല കുളങ്ങളെ ,മുസ്ലിം പല്ലികളികളിലെ സംവിധാനങ്ങൾ
ജാതി മത ലിംഗ വ്യത്യാസം കൂടാതെ പൊതു ജനങ്ങൾക്ക്‌ ഉപകാരപ്രദമാകട്ടെ
ശാരീരിക മാനസിക ശുധ്ധിയെയും,ശുചിത്വത്തിന്റെയും സാമൂഹ്യ ,വ്യക്തിഗത പ്രസക്തിയും അവയുടെ പരസ്പര ബന്ധത്തിന്നെയും ഊന്നി പറയാനാണ് ഞാൻ ഉദ്ധേശിച്ചത്  പ്രായോഗിക തലത്തിൽ നമസ്കാരവും ,യോഗയും മറ്റും അത് കൊണ്ടു ഉദ്ധേശിച്ച ഫലം തരാത്തത്തിന്റെ കാരണം അവ ഒരു ശീലം ,ഒരു ആചാരം ,ഒരു അനുഷ്ടാനം ,ചടങ്ങ് എന്ന നിലക്ക് ആത്മാർഥത ഇല്ലാതെ ,കൃത്യ നിഷ്ടയില്ലാതെ ,പൊരുളറിയാതെ ചെയ്യുന്നതിന്നാലാണു
അമ്പലങ്ങളും പള്ളികളും അടുത്തടുത്ത് ,കവലകൾ തോറും കാണാം എങ്കിലും ,കൂണു പോലെ എണ്ണത്തിൽ അധികരിക്കുന്നെങ്കിലും അവ വേണ്ടും വിധം വിനിയൊഗിക്കപ്പെടുന്നില്ല  അമ്പലങ്ങളും പള്ളികളും പൊതു സ്വത്താണ് അവ എല്ലാവർക്കും ഉപകാര പ്രദമാകണം അവയിലെ ആചാരങ്ങളും അനുഷ്ടാനങ്ങളും വിവിധ മതങ്ങളും വിശ്വാസങ്ങളും അനുസരിച്ചു വ്യത്യസ്തമാണ്  എങ്കിൽ കൂടി ശുചിത്വം ,ശൗച്യാലായ സൗകര്യം ,വിശ്രമ സൗകര്യം എന്നിവ അമ്പലത്തിലെ ആയാലും ,പള്ളിയിലെ ആയാലും എല്ലാവർക്കും ആണ്‍ പെണ് വ്യത്യാസമില്ലാതെ ഉപയോഗിക്കാമെന്ന ഒരു രീതി ,സംസ്കാരം വളര്ത്തി എടുത്താൽ അത് പൊതു വിശ്രമ ,ശൗച്യാലയ സൗകര്യം കുറവാനെന്നതിന്നു ഒരു ചെറിയ പരിഹാരമാകും വേണമെങ്കിൽ ഒരു ചെറിയ തുക കാണിക്ക ആയി സ്വീകരിക്കുകയുമാകാം

അമ്പലങ്ങള്ക്കും പള്ളികൾക്കും മുടക്കുന്ന തുകക്ക് ഒരു സാമൂഹ്യ നേട്ടവും ആയി കാണാം പരിസരവും അത്തരം സൗകര്യങ്ങളും പൊതു ഇടങ്ങളും ശുചീകരിക്കുന്നത്  ഒരു ആരാധന ആക്കി മാറ്റാം മുട്ടു കുത്തുന്നതിന്നും ഉരുളുന്നതിന്നും പകരം പൊതു സ്ഥലം വൃത്തിയാക്കൽ യത്നം എന്ന ആചാരം ,അനുഷ്ടാനം



മാറുന്നില്ലേ ആചാരങ്ങളും അനുഷ്ടാനങ്ങളും  മാറി ചിന്തിച്ചാലോ  

Monday, 16 March 2015

പലിശ മുസ്ലിം പിന്നോക്ക അവസ്ത്തക്കു കാരണം ഗവേഷണ / അന്വേഷണം

പലിശ മുസ്ലിം പിന്നോക്ക അവസ്ത്തക്കു കാരണം ഗവേഷണ / അന്വേഷണം ആാവശ്യം

മുസ്ലീങ്കൾ  പലിശ വാങ്ങില്ല എന്നാണു വെപ്പ്  എത്രയോ പാവങ്ങൾ പലിശയും പിഴയും മൂലം കടം കയറി നരകിക്കുന്നു എന്നാൽ അവർക്ക് പലിശയില്ലാതെ അത്യാവശ്യ്ത്തിന്നാവശ്യമായ കുറച്ചു പണം ലഭ്യമാക്കുന്ന ഒരു സംവിധാനം ഒരുക്കാതെ ഉള്ള പണം ബാങ്കിലിട്ടു പലിശ വാങ്ങുന്നില്ല എന്ന് മേനി നടിക്കുന്ന മുതലാളിമാരെ നിങ്ങളൊന്നു  ആലോചിക്കൂ

അനേകം മുസ്ലിം സഹോദരരും മറ്റു പാവങ്ങളും  പലിശ കൊടുക്കാണിഷ്ടപ്പെട്ടല്ലെങ്കിലും കഷ്ടപ്പാടിന്റെ കാടിന്യത്താലും,നിവൃത്ത്തികേടിന്നാലും  കട കെണിയാൽ വലയുമ്പോൾ  നിങ്ങളുടെ പണം ബാങ്കിൽ നിന്ന് പലിശയില്ലാതെ ,മൂല്യം കുറയാൻ ഇടയാക്കിയതിന്നാൽ നിങ്ങൾ സ്വര്ഗത്തിന്നു അർഹത നേടുമോ ?
ഇതാണോ ഇസ്ലാം പലിശ നിഷിദ്ധമാക്കിയതിയതിന്റെ ലക്‌ഷ്യം ഉദ്ദേശം ?

നിങ്ങളുടെ പലിശയില്ലാത്ത ബാങ്ക് നിക്ഷേപം മൂല്യം കുറയുന്നത് മൂലം ഉണ്ടാകുന്ന നഷ്ടം നിങ്ങൾ സഹിക്കാമെന്നാണു ഉദ്ദേശമെങ്കീലും നിങ്ങളുടെ അനുഗ്രഹങ്ങളെ കുറിച്ചും അവ എങ്ങനെ നിങ്ങൾ വിനിയോഗിച്ചെന്നും നിങ്ങൾ ചോദ്യം ചെയ്യപ്പെടും എന്ന കുർ ആണ്‍  നിർദ്ദേശം നിങ്ങൾക്കു കണ്ടില്ല കേട്ടില്ല എന്ന് വെക്കാനാകുമോ

പലിശ വാങ്ങാതെ നിങ്ങൾ ബാങ്കിനെ സഹായിക്കുക  ആണു ചെയ്യുന്നത്  ആ പണം വീണ്ടും പലിശക്കു കൊടുത്തു ബാങ്ക് കൊഴുക്കുമെന്നല്ലാതെ നിങ്ങൾ മൂലം ബാങ്ക് ആർക്കും പലിശയില്ലാതെ കടം കൊടുക്കാനൊന്നും പോകുന്നില്ല
ബാങ്ക് നിങ്ങൾ വാങ്ങാത്ത പലിശ എന്ത് ചെയ്യുന്നുവെന്നു നിങ്ങൾ അന്വേഷിക്കാരുന്റോ?

പലിശ നിരോധിച്ചതാണു  ,പലിശ, വാങ്ങുന്നതും ,കൊടുക്കുന്നതും  പലിശ കണക്കെഴുതുന്നതും  തെറ്റാാണു  എന്നെല്ലാം   കർക്കശമായി പഠിപ്പിക്കുന്ന പണ്ഡിത ശ്രേഷ്ടരേ ,സമുദായ നേതാക്കളെ ,നിങ്ങൾ മൂലം സമുദായം സാമ്പത്തിക പിന്നോക്ക അവസ്ഥക്ക് വിധേയം  ആകുന്നില്ലേ ? ഇന്ത്യയിൽ നിലവിലുള്ള നിയമം അനുസരിച്ചു പലിശയുമായി ബന്ധപ്പെടാതെ നിൽക്കുന്നവർ സാമ്പത്തികമായി പിന്നോക്കം പോകുമെന്നത് ശരിയല്ലേ ?
ധന കാര്യ സ്ഥാപനങ്ങളിൽ മുസ്ലീം പ്രാധിനിധ്യം ഇല്ലാതാകുന്നതിന്നു പലിശയൊടുള്ള നിലപാടു കാരണമായിട്ടില്ലേ ?
ധന കാര്യ സ്ഥാപനത്തിൽ മുസ്ലിം പ്രാതിനിധ്യം ഇല്ലാത്തതും മുസ്ലിം പിന്നോക്ക അവസ്ഥക്ക് കാരണമാകുന്നില്ലേ ?

ധന കാര്യ സ്ഥാപനങ്ങളിൽ ഉന്നത സ്ഥാനത്ത് എത്ര മുസ്ലിം നാമ ധാരികൾ ഉണ്ട്?

പലിശ വാങ്ങുന്നത് വലിയ പാതകമായി കാണുന്നവർ പലിശ കൊടുക്കുന്നത് അത്ര തന്നെ വലിയ കുറ്റമായി കാണുന്നില്ല  അത് നിവൃത്തി കേടു കൊണ്ടാണെന്ന ന്യായം കൊണ്ടു നിർവ്രുതിയടയാമല്ലോ ? എന്നാലും പലിശയൊടുള്ള പൊതു സമുദായ ബോധത്താൽ പല കഴിവുള്ള യുവതി യുവാക്കന്മാരും ബാങ്കിലും ,ഇന്ഷുറന്സ് സ്ഥാപനങ്ങളിലും ജോലി അനെഷിക്കാനൊ കിട്ടാനോ ശ്രമിക്കാറില്ല
ബാങ്കിന്റെയും ഇൻഷുരൻസിന്റെയും പൊതു ഗുണങ്ങൾ സമുദായത്തിനു ലഭ്യമാകാതെ പോകാന്നും പലിശയോടുള്ള നിലപാട് കാരണമാകുന്നു

ഇത്തരം നിലപാടു ധന കാര്യ സ്ഥാപനങ്ങളിൽ നിന്ന് കടമെടുത്തു സ്ഥാപനങ്ങൾ തുടങ്ങുന്നതിന്നും മുസ്ലീംകളെ പിന്തിരിപ്പിക്കുന്നതിന്നും പലിശയോടുള്ള നിലപാടു കാരണമാകുന്നു  ഇതിന്റെയും ഫലം സമുദായത്തിന്റെ സാമൂഹ്യ സാമ്പത്തിക പിന്നോക്കാവസ്ഥ തന്നെ
ഈ ദുരവസ്ഥക്ക് ഒരു പരിഹാരം കാണാൻ പണ്ഡിതർക്കും നേതാക്കൾക്കും ഉത്തരവാദിത്വം ഉണ്ട്   ആ ഉത്തരവാദിത്വം ശരിയായി നിർവഹിച്ചിട്ടുണ്ടോ എന്ന് ആത്മ പരിശോധന നടത്തേണ്ട കാലം  അതിക്രമിച്ചിരിക്കുന്നു

എത്രയോ മദ്രസകളും മത സമ്മേളനങ്ങളും നന്നായി സംഘടിപ്പിച്ചു ശക്തി പ്രകടനം നടത്തുന്ന നേതാക്കൾ പലിശ പിശാചു മൂലം സമുദായം നേരിടുന്ന പ്രശ്നങ്ങളും പരിഹരിക്കാൻ സംവിധാനങ്ങൾ ഉടനെ സാർവർത്തികമാക്കാൻ വേണ്ടുന്നത് ചെയ്യുമെന്നാശിക്കുന്നു

പലിശയോടുള്ള മത നിലപാടു മൂലം ഇന്ത്യയിൽ മുസ്ലിം സമുദായം പിന്നോക്കം പോയിട്ടുണ്ടോ സാമൂഹ്യ സാമ്പത്തിക പിന്നോക്ക അവസ്ഥക്ക് വിധേയമായിട്ടുണ്ടോ എന്ന് ഗവേഷണം അന്വേഷണം അർഹിക്കുന്ന ഒരു വിഷയമല്ലേ

പലിശ മുസ്ലിം പിന്നോക്ക അവസ്ത്തക്കു കാരണം ഗവേഷണ / അന്വേഷണം ആാവശ്യം 

Saturday, 14 March 2015

ഇല്ല അഭിമാനിക്കാനും ,അതിക്ഷേപിക്കാനും

പറയുന്നവൻ പറയൻ ഞാൻ പറയുന്നു
അതിന്നാൽ ഞാനൊരു പറയനെന്നു
പറയാനെനിക്ക് തെല്ലുമില്ല നാണം
പറയൻ ഒരു ജാതി പേരാണെത്രേ
ഇതൊരു ജാതി പറചിലല്ലേ
ഒരു വിധത്തിലുള്ള പറചിലല്ലേ
ജാതി പറയലും  ,ജാതി പറയുന്നതീലെന്തുണ്ടു
ആക്ഷേപം ,എല്ലാം ഒരു തോന്നലല്ലേ
തോന്നലെല്ലാം പറയുന്നവൻ പറയൻ
തോന്നുന്നതെല്ലാം പറയുന്നവൻ തോന്ന്യാസി
തോന്നുന്നതെല്ലാം ചെയ്യുന്നവൻ താന്തോന്നി
താന്തോന്നിത്തം ആക്ഷേപകരം ,അതിക്ഷേപകാരം
ജാതി പറഞ്ഞു ആക്ഷെപിക്കലെന്താണു
എന്ത് ജാതിയായാലെന്തു ,ജന്തു ജാതി അല്ലേ
ആണും പെണ്ണും ഒരേ ജാതിയല്ലേ
മനുഷ്യ ജാതിയല്ലേ ,മനുഷ്യത്ത്വം ഒരു ബോധമല്ലേ
മനുഷ്യത്വ ബോധാമില്ലായ്മയല്ലേ ജാതി പറച്ചിലും
ജാതി പേരിൽ പോരടിക്കുന്നതും
ഉന്നത ജാതി ,താഴ്ന്ന ജാതി എല്ലാം ഒരു തോന്നലല്ലേ
നല്ല ജാതി തൈ നട്ടാൽ കിട്ടാം
നല്ല ഗുണമുള്ള ജാതി വിള കിട്ടാം
വിത്ത് ഗുണം പത്തു ഗുണമെന്നു പറയുമെങ്കിലും
വളവും മണ്ണും കാലവും കാലാവസ്ഥയും
അനുസരിച്ചല്ലേ വിളയുണ്ടാകൂ
ആക്ഷേപിക്കലിലും അധിക്ഷേപിക്കലിലും
ഇല്ല കാര്യമെന്നാണെൻ തോന്നൽ ,എല്ലാമൊരു
തോന്നലാണ് ,നല്ലത് തോന്നിയാൽ നല്ലത്
എല്ലാവർക്കും നല്ലത് തോന്നാനിടവരട്ടേ
എന്നാലും ആരേയും അടച്ചാക്ഷേപിക്കരുതേ
എല്ലാം ഒരു ജാതി തോന്നലാണെന്നാണെൻ തോന്നൽ
പിന്നെ ജാതി പറയുന്നതിലെന്താ ആക്ഷേപകരം
ജാതിയും ഒരു സംസ്കാരത്തിൻ ഭാഗം
പൈതൃകത്തിൻ  പാരംബരത്ത്യൻ ഭാഗം
ഇല്ല അഭിമാനിക്കാനും ,അതിക്ഷേപിക്കാനും
പാരമ്പര്യത്തെ ,പൈതൃകത്തെ ,സംസ്കാരത്തെ
നമുക്കുള്ളതെല്ലാം നമ്മെ കൊണ്ടുണ്ടായതാണൊ
എല്ലാം നമ്മുടെ വിധി എന്ന് കരുതി ജീവിക്കാം
എന്നാണു എൻ തോന്നൽ ,എന്ത് തോന്നുന്നു

Thursday, 12 March 2015

പട്ടിയെയും പാമ്പിനെയും കൊന്നാൽ

പട്ടിയെയും പാമ്പിനെയും കൊന്നാൽ ശിക്ഷ കിട്ടും അവ മനുഷ്യനെ കൊല്ലും ഇന്നത്തെ പത്രത്തിൽ ക്ലാസിൽ കയറി കുട്ടിയെ പട്ടി കടിച്ചതായി കണ്ടു  ഒരു വാർഡിൽ എട്ടു പേരെ പട്ടി കടീച്ചതായും ആന്റി റാബിസ് വാക്സീൻ കേരളത്തിൽ ലഭ്യമല്ലാത്തതിനാൽ കോയമ്പത്തൂരിലേക്ക് പോയെന്നും കണ്ടു പാവം പശു പട്ടികളെ പോലെ മനുഷ്യനെ മെക്ക്ക്കെട്ട് കയറില്ല കുറെ കാലം അവരുടെ കുട്ടികളുടെ പാല് കവർന്നു കുടിച്ചിട്ടും മാംസത്തിന്നു വേണ്ടി കൊല്ലുന്നതി എന്ത് യുക്തിയാ  ഭക്തി യില്ലെങ്കിൽ വേണ്ട  എല്ലാറ്റിനും വർഗീയത മത വൈരം പറയുന്നവരെ ആരാ നിങ്ങളെ ഗൗനിക്കുക
 ഇതിലൊന്നും ഭക്തിയും യുക്തിയും ഇല്ല  പട്ടിയിറച്ചി കൊറിയയിലും പാബിരച്ചി  ചൈനയിലും നല്ല ഡിമാണ്ടാ എന്നാ കെട്ടു കേൾവി

മത്സ്യം പന്നി എന്നിവ കൂടി നിരൊധിക്കാമല്ലെ അവയും അവതാരങ്ങളല്ലെ  പിന്നെ ദൈവ വാഹനംഗളെ ,കാലന്റെ വാഹനത്തെ കൊല്ലുന്നതും ശരിയൊ
ജീവനുള്ള സസ്യത്തെ ധാന്യത്തെ മുട്ട മുതലായവ നിരോധിക്കാം
മദ്യം മയക്കു മരുന്ന് പലിശ എന്നിവ നിരോധനം നടക്കില്ല പ്രായോഗികമല്ല അവ നിയന്തിച്ചാൽ മതി
നല്ല ബുദ്ധിക്കു വേണ്ടി യത്നം നടത്താം യോഗം ഉണ്ടായാൽ ഭക്തിയും യുക്തിയും പ്രയൊഗികകമാവും എന്ന് കരുതി കഴിയാം11/3/2015
നമ്മൾ എവിടെ നിന്ന് എന്തിൽ നിന്ന് വന്നു നമ്മൽക്കുള്ളതെല്ലാം നമ്മുടെ കഴിവിന്നാൽ ഉണ്ടായതാണോ ?

 നമ്മുടെ കഴിവിൽ ,ബുദ്ധിയിൽ യുക്തിയിൽ അഭിമാനിക്കുന്നതിന്റെ യുക്തി എന്താ

Friday, 6 March 2015

മന കരുത്തും നിഷ്ചയ ദാർഡ്യവും



സർ
ഇന്നത്തെ പത്രത്തിൽ എന്റെ അയല്ക്കാരി ,കാലുകൾ ചെറുപ്പത്തിലെ പോളിയോ വന്നു തളർന്ന  മേരിയുടെ സേവനം പ്രസിധീകരിച്ച്ചതിന്നു നന്ദി അറിയിക്കുന്നു  അവർക്ക് അരക്കു താഴെ ,കാലുകൾക്ക് തളർച്ച വന്നതിനാൽ കൈകൾ സഹായത്താലാണ് നടക്കുന്നത് അയിനൂർ മാർത്തോമ സ്കൂൾ നൂറു മീറ്റർ  അടുത്തായതിനാൽ  അക്ഷരാഭ്യാസം സാധ്യമായി ബാക്കിയെല്ലാം അവർ സ്വയം പടിച്ചെടുക്കുകയായിരുന്നു മന കരുത്തും നിഷ്ചയ ദാർഡ്യവും  അനുകരണീയമാണ് അഭിനന്ദനാർഹമാണു
അയിനൂരിലെ പാവപ്പെട്ടവർക്ക് ,കാര്യമായ ഫീസൊന്നും ഈടാക്കാതെയുള്ള അധ്യാപനം വളരെ ഉപകാരപ്രദമാണ് അവർക്ക് അർഹിക്കുന്ന ആദരമോന്നും ലഭിച്ചില്ലെങ്കിലും അവർ ക്ലാസെടുത്ത അനേകം പാവപെട്ട ഗ്രാമീണർ അവരെ സ്നേഹ പൂർവ്വം ഓർക്കും
അവർ സ്ത്രീ  ,ഭിന്ന ശേഷിക്കാരുടെ ഉന്നമാനrത്തിന്നും ഉദാത്ത മാതൃകയാണ്
അവർ നമ്മെ  ചിന്തിപ്പിക്കുന്നത് ഉള്ള അനുഗ്രഹങ്ങൾ പോഷിപ്പിച്ചു എങ്ങനെ സംത്രുപ്തിയോടെ ജീവിക്കാമെന്നാണു
ശാരീരിക അവശതയെക്കാൾ മാനസിക വൈകല്യങ്ങൾ ,ബുദ്ധിഭ്രമം ,മന്ദ ബുദ്ധി  എന്നീ കഷ്ടതകൾ അനുഭവിക്കുന്നവർ സമൂഹത്തിൽ അനവധി ഉണ്ട് അവരെ സംരക്ഷിക്കുക എന്നത് ഒരു വ്യക്തിക്കോ ,കുടുബത്തിനോ താങ്ങാവുന്നതിന്നു അപ്പുറമാണ്  ആയതിന്നാൽ അത്തരം വ്യക്തികളെ സംരക്ഷിക്കുന്നത് സാമൂഹ്യ ബാധ്യതയായി കണക്കാക്കി സർക്കാർ വേണ്ടുന്ന സംവിധാനങ്ങൾ ഒരുക്കണം  ഇപ്പോൾ   രംഗത്ത് സേവനം ചെയ്യുന്ന സന്നദ്ധ പ്രവർത്തകർക്ക് ,സംഘടനകള്ക്ക് ,സംരംഭങ്ങൾക്ക്‌  വേണ്ടുന്ന എല്ലാ സഹായ സഹകരണങ്ങളും നല്കണം
കേരള ബജറ്റ് നയ പ്രഖ്യാപനത്തിൽ ഭിന്ന ശേഷിക്കാരെ കുറിച്ചു നയ രൂപികരണം ,നടത്തും എന്ന് കണ്ടു ഇക്കാര്യത്തിൽ താങ്കളും താങ്കളാൽ കഴിയും വിധം അന്വേഷണം നടത്തി ,മുഖ ലേഖനം എഴുതി , ബഹു ജന പിന്തുണ  സമാഹരിച്ചു സർക്കാരുമായി സഹകരിക്കുമെന്നാശിക്കുന്നു

ഇത്തരുണത്തിൽ കേന്ദ്ര സർക്കാരും കേരളത്തിനു നിംസ് സർവ കല ശാല നല്കി  അഭിനന്ദാർഹമായ നീക്കം നടത്തിയത് ഓർമ്മിക്കുന്നു

ഇത്തരം അനവധി അനുകരണീയ വ്യക്തികളെ സമൂഹ ശ്രദ്ധയിൽ കൊണ്ടു വന്ന മാധ്യമങ്ങൾ  എല്ലാം ക്രൊഡീകരിച്ചു ഒരു പുസ്തക രൂപത്തിൽ പ്രസിദ്ധീകരിച്ചാൽ അത് അനേകർക്ക്‌ ഊര്ജം നല്കാനുതാകും


എന്ന് മുഹമദലി ,തൈകാട് ഗുരുവായൂര് 7/3/20015